നി​ല​വി​ള​ക്കു​ക​ള്‍ വി​ല്‍​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ചാ​ല്‍ മാ​ത്രം: ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ്
Saturday, May 23, 2020 11:36 PM IST
പ​ത്ത​നാ​പു​രം: ഹൈ​ക്കോ​ട​തി അ​നു​മ​തി​ച്ചാ​ല്‍ മാ​ത്ര​മേ ക്ഷേ​ത്ര​ങ്ങ​ളി​ലെ നി​ല​വി​ള​ക്കു​ക​ളും ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ലേ​ലം ചെ​യ്ത് വി​ല്‍​ക്കു​ക​യു​ള​ളൂ​വെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍ വാ​സു.

നി​ല​വി​ല്‍ ക​ണ​ക്കെ​ടു​പ്പ് മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും. അ​തി​ന് ശേ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക. ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള​ള 1248 ക്ഷേ​ത്ര​ങ്ങ​ളി​ലാ​യി ട​ൺ ക​ണ​ക്കി​ന് നി​ല​വി​ള​ക്കു​ക​ളും ഓ​ട്ട് പാ​ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ​ന്നും എ​ന്‍ വാ​സു പ​ട്ടാ​ഴി​യി​ല്‍ പ​റ​ഞ്ഞു. കോ​വി​ഡ് മൂ​ല​മു​ള​ള അ​ട​ച്ചി​ട​ലി​നെ തു​ട​ര്‍​ന്ന് രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് നേ​രി​ടു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ ഉ​ത്സ​വം, വി​ഷു, മാ​സ​പൂ​ജ എ​ന്നി​വ​യു​ടെ വ​രു​മാ​ന​മു​ള്‍​പ്പെ​ടെ 200 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് നി​ല​വി​ലു​ള​ള​ത്.

5000 ത്തോ​ളം ജീ​വ​ന​ക്കാ​ര്‍​ക്കും 4000 ത്തോ​ളം പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മാ​യി പ്ര​തി​മാ​സം 50 കോ​ടി രൂ​പ​യാ​ണ് വേ​ണ്ടി​വ​രു​ന്ന​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.