ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു, ഒ​രാ​ൾ​ക്ക് രോ​ഗ​മു​ക്തി; കൊ​ല്ല​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 32
Saturday, May 23, 2020 11:39 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​തു​വ​രെ​യു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 32 ആ​യി.
മും​ബൈ ന​രി​മാ​ൻ പോ​യി​ന്‍റി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​നി​ൽ എ​ത്തി​യ അ​ഞ്ചാ​ലും​മൂ​ട് മ​തി​ലി​ൽ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി (58), റി​യാ​ദി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പു​ന​ലൂ​ർ ക​ല്ലാ​ർ സ്വ​ദേ​ശി​നി (32)യാ​യ നേ​ഴ്സ് എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി ഗ​ർ​ഭി​ണി​യാ​ണ്.

ഇ​രു​വ​രു​ടെ​യും സ​ഞ്ചാ​ര​പ​ഥം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​സി​ദ്ധീ​ക​രി​ച്ചു.ജി​ല്ല​യി​ൽ മൂ​ന്നു പേ​ർ​ക്ക് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് വ​ന്ന​ത്. മൂ​ന്നാ​മ​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ലാ​ണ്. അ​തി​നാ​ലാ​ണ് കൊ​ല്ലം ജി​ല്ല​യു​ടെ ക​ണ​ക്കി​ൽ അ​ബ​ദ്ധ​ത്തി​ൽ ക​ട​ന്നു കൂ​ടി​യ​ത്. ഇ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ സ​മ​യം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആ​ശാ വ​ർ​ക്ക​റു​മാ​യ യു​വ​തി രോ​ഗ​മു​ക്ത​യാ​യി.
ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടു. ആ​ശാ വ​ർ​ക്ക​ർ​ക്ക് എ​വി​ടു​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും സ്ഥി​രീ​ക​ര​ണം ഒ​ന്നു​മി​ല്ല.

മ​തി​ലി​ൽ സ്വ​ദേ​ശി 19 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മും​ബൈ​യി​ൽ നി​ന്ന് രാ​ജ​ധാ​നി ട്രെ​യി​നി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. രാ​ത്രി 7.30 ന് ​കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​ത്തി​ന് തി​രി​ച്ചു. ഒ​മ്പ​തി​ന് കൊ​ല്ല​ത്ത് എ​ത്തി. എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്ന് ആം​ബു​ല​ൻ​സി​ൽ പ്ര​വാ​സി ക്ഷേ​മ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.

21 ന് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ശ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
23 വ​രെ പ്ര​വാ​സി ക്ഷേ​മ കേ​ന്ദ്ര​ത്തി​ൽ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​ഞ്ഞു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​ന​ലൂ​ർ സ്വ​ദേ​ശി​നി 19ന് ​ഉ​ച്ച​യ്ക്ക് 12.30നാ​ണ് വി​മാ​ന​ത്തി​ൽ റി​യാ​ദി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്ക് യാ​ത്ര തി​രി​ച്ച​ത്. രാ​ത്രി പ​ത്തി​ന് കോ​ഴി​ക്കോ​ട് എ​ത്തി.തു​ട​ർ​ന്ന് വാ​ട​ക കാ​റി​ൽ കൊ​ല്ല​ത്തേ​യ്ക്ക് പോ​യി. 20ന് ​രാ​വി​ലെ അ​ഞ്ചി​ന് വീ​ട്ടി​ൽ എ​ത്തി ക്വാ​റ​ന്‍റൈ​യി​നി​ൽ പ്ര​വേ​ശി​ച്ചു.

റി​യാ​ദി​ലെ സ​ഹ​വാ​സി​യാ​യ സു​ഹൃ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​റി​ഞ്ഞ് 22 ന് ​ബൈ​ക്കി​ൽ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി വീ​ട്ടി​ൽ പോ​യി.
ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.