വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ർക്കായി കൊ​ല്ല​ത്ത് നി​ന്ന് ബസ് സ​ർ​വീ​സ്
Monday, May 25, 2020 10:44 PM IST
കൊല്ലം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കാ​ൻ കെഎ​സ്ആ​ർടിസി കൊ​ല്ല​ത്ത് നി​ന്ന് അ​ന്ത​ർ​ജി​ല്ലാ സ​ർ​വീ​സ് ന​ട​ത്തും.
ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ ഹൗ​സിം​ഗ് ബോ​ർ​ഡ് ജം​ഗ്ഷ​ൻ, ഡിപിഐ ജം​ഗ്ഷ​ൻ, പ​രീ​ക്ഷാ​ഭ​വ​ൻ, പൂ​ജ​പ്പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ എ​ത്തി​ക്കാ​ൻ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്ന് കെഎ​സ്ആ​ർടിസി​യു​ടെ പ്ര​ത്യേ​ക സ​ർ​വീ​സ് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ലും ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണയ​ത്തി​ന് കേ​ന്ദ്രീ​കൃ​ത ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​തി​നാ​ലു​മാ​ണ് ഡ​യ​റ​ക്ട​ർ പ്ര​ത്യേ​ക സ​ർ​വീ​സ് വേ​ണ​മെ​ന്ന് അ​റി​യി​ച്ച​ത്.