എ​സ്എ​സ്എ​ല്‍സി, പ്ലസ്ടു പ​രീ​ക്ഷ​ ഇ​ന്നുമു​ത​ല്‍
Monday, May 25, 2020 10:44 PM IST
കൊല്ലം: കോ​വി​ഡിന്‍റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി​വെ​യ്ക്ക​പ്പെ​ട്ട എ​സ് എ​സ്എ​ല്‍സി/​ഹ​യ​ര്‍ സെ​ക്കന്‍റ​റി/​വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്കന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഇ​ന്നു മു​ത​ല്‍ 30 വ​രെ ന​ട​ത്തും.
ജി​ല്ല​യി​ല്‍ 232 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 96,640 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത് (​എ​സ്എ​സ് എ​ല്‍ സി-30,450, ​എ​ച്ച് എ​സ് എ​സ്-58,096, വി ​എ​ച്ച് എ​സ് ഇ-8,094).
​കോ​വി​ഡ് ജാ​ഗ്ര​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് പ​രീ​ക്ഷ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തു​ന്ന​തി​നു​ള​ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തി. ജി​ല്ല​യി​ല്‍ എ​സ് എ​സ് എ​ല്‍ സി ​പ​രീ​ക്ഷ എ​ഴു​തു​ന്ന 81 കു​ട്ടി​ക​ള്‍ മ​റ്റ് ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് ജി​ല്ല​ക​ളി​ലു​ള​ള 69 കു​ട്ടി​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ എ​ഴു​തും.
ഫ​യ​ര്‍ ഫോ​ഴ്‌​സിന്‍റെ സാ​ഹ​യ​ത്തോ​ടെ എ​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി. ഹാ​ന്‍റ്‌​വാ​ഷ്, സാ​നി​റ്റൈ​സ​ര്‍, തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ മു​ത​ലാ​യ​വ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും സ​ജ്ജീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള​ള മാ​സ്‌​ക്കും ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ ല​ഘു​ലേ​ഖ​ക​ളും എ​സ്എ​സ് കെ ​മു​ഖേ​ന വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു.