പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്കും കൂ​ട്ട​ർ​ക്കു​മെ​തി​രെ കേ​സ്
Wednesday, May 27, 2020 10:09 PM IST
ചാ​ത്ത​ന്നൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കു​ക​യും പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കും കൂ​ട്ടു​കാ​ർ​ക്കു​മെ​തി​രെ കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു പ്ര​തി​ക​ളെ പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഒ​ളി​വി​ലാ​ണ്. കോ​ട്ട​യം ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സ​ർ​ക്കി​ൾ സ​ലീ​മി​നെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ചാ​ത്ത​ന്നൂ​രും കൊ​ട്ടി​യം ജം​ഗ്ഷ​നി​ലു​മാ​ണ് സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.
ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കൊ​ട്ടി​യം ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​ഐ​യും സം​ഘ​വും സ​ഞ്ച​രി​ച്ച കാ​ർ ചാ​ത്ത​ന്നൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​യി. പോ​ലീ​സ് വ​യ​ർ​ലെ​സ് മു​ഖേ​ന സ​ന്ദേ​ശം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ൺ​ട്രോ​ൾ​റൂം പോ​ലീ​സ് കൊ​ട്ടി​യ​ത്ത് വ​ണ്ടി ത​ട​ഞ്ഞു. കൊ​ട്ടി​യം സി​ഐ ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘം വ​ണ്ടി ഓ​ടി​ച്ചി​രു​ന്ന അ​ബ്ദു​ള്ള കു​ട്ടി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന സം​ഘം പോ​ലീ​സി​നെ നേ​രി​ട്ടു.
അ​സ​ഭ്യം വി​ളി​ക്കു​ക​യും ഉ​ന്തും ത​ള്ളു​മു​ണ്ടാ​കു​ക​യും പോ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. എ​സി​പി ജോ​ർ​ജ് കോ​ശി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ത്ത​ന്നൂ​ർ സി​ഐ ജ​സ്റ്റി​ൻ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ട്ടി​യം സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ്, അ​ജി​ത്, അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ബ​ഹ​ള​ത്തി​നി​ട​യി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​റു​ക​ച്ചാ​ൽ സി​ഐ സ​ലിം മു​ങ്ങി. സ​ലിം ഭാ​ര്യാ​വീ​ടാ​യ കൊ​ട്ടി​യ​ത്ത് എ​ത്തി കൂ​ട്ടു​കാ​രു​മാ​യി ചേ​രു​ക​യാ​യി​രു​ന്നെ​ന്നും എ​ല്ലാ​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും എ​സി​പി ജോ​ർ​ജ് കോ​ശി പ​റ​ഞ്ഞു.
പോ​ലീ​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും മ​ദ്യ​പി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​ക്കും വി​ധം വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് കൊ​ട്ടി​യം പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് അ​ബ്ദു​ള്ള കു​ട്ടി​ക്ക് പോ​ലീ​സ് ജാ​മ്യം ന​ല്കി വി​ട്ട​യ​ച്ചു. ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച​തി​ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സും കേ​സെ​ടു​ത്തു.