സൈ​ക്കി​ളി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍
Saturday, May 30, 2020 11:04 PM IST
അ​ഞ്ച​ല്‍: സൈ​ക്കി​ളി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ പി​ടി​യി​ല്‍.

നാ​ലു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ആ​റാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ വീ​തം ന​ല്‍​കി നാ​ല് പു​തി​യ സൈ​ക്കി​ള്‍ വാ​ങ്ങി ഇ​വ​ര്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം നാ​ട്ടി​ലേ​ക്ക് പോ​കു​ന്നു എ​ന്ന് പ​റ​യു​ക​യും കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ ചെ​ന്നൈ​യി​ലേ​ക്കാ​ണ് ത​ങ്ങ​ള്‍ പോ​കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

പാ​സോ യാ​ത്രാ രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​ത്രി കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഇ​വ​ര്‍ പാ​ര്‍​പ്പി​ച്ച​ശേ​ഷം ഇ​ന്ന് രാ​വി​ലെ​യോ​ടെ ഇ​വ​രെ തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ത​ന്നെ തി​രി​ച്ച​യ​ക്കു​മെ​ന്നു കു​ള​ത്തു​പ്പു​ഴ സി​ഐ കെ.​എ​സ് വി​ജ​യ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഉ​ന്ന​ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​നും അ​ധി​കൃ​ത​ര്‍ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജ​യ​ദേ​വ​ന്‍, കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ഹെ​ല്‍​പ്പ് ഡ​സ്ക് ചു​മ​ത​ല​യു​ള്ള ഇ​കെ സു​ധീ​ര്‍ എ​ന്നി​വ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.