ക്ഷീ​ര​ദി​നാ​ച​ര​ണം ഇ​ന്ന് ഗാ​ന്ധി​ഭ​വ​നി​ല്‍
Sunday, May 31, 2020 10:30 PM IST
പ​ത്ത​നാ​പു​രം: ലോ​ക​ക്ഷീ​ര​ദി​നം ഇ​ന്ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ ആ​ച​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ന്ത്രി കെ. ​രാ​ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​യ്ക്ക് വി​ല്‍​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് തൊ​ട്ട​ടു​ത്ത ക്ഷീ​ര ക​ര്‍​ഷ​ക​നി​ല്‍ നി​ന്നും ഫ്രെ​ഷ് മി​ല്‍​ക്ക് വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​മു​ള്ള ക്ഷീ​ര​ദൂ​ത് ആ​പ്പും മ​ന്ത്രി പു​റ​ത്തി​റ​ക്കും.
ഇ​ന്ത്യ​ന്‍ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ ഗാ​ന്ധി​ഭ​വ​നി​ല്‍ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും സം​ഭാ​വ​ന ന​ല്‍​കും.
മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യു​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട ര​മേ​ശ്, വെ​റ്റ​റി​ന​റി സ​ര്‍​വ്വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ എം ​ആ​ര്‍ ശ​ശീ​ന്ദ്ര​നാ​ഥ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ.​സി. മ​ധു, വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​കെ.​തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.