ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം
Thursday, June 4, 2020 10:32 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ഒ​രാ​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കാ​വ​നാ​ട് മീ​ന​ത്തു​ചേ​രി സ്വ​ദേ​ശി സേ​വ്യ​ർ (65) ആ​ണ് മ​രി​ച്ച​ത്. ഇ​തു കൂ​ടാ​തെ ജി​ല്ല​യി​ൽ പ​ത്ത് പേ​ർ​ക്കു​കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.
കാ​വ​നാ​ട് മീ​ന​ത്തു ചേ​രി മ​ണി​യ​ത്ത് മു​ക്ക് കാ​ളി​ച്ചെ​ഴി​ക​ത്ത് വീ​ട്ടി​ൽ സേ​വ്യ​ർ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മ​രി​ച്ച​ത്.
ക​ടു​ത്ത ശ്വാ​സം മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഇ​ദ്ദേ​ഹ​ത്തെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തു. തു​ട​ർ​ച്ച​യാ​യ ര​ണ്ട് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും പോ​സി​റ്റീ​വ് ആ​യി. ഇ​തോ​ടെ​യാ​ണ് കോ​വി​ഡ് മ​ര​ണ​മാ​യി ഉ​റ​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന് ആ​രി​ൽ നി​ന്ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത​യും ഇ​ല്ല. ചി​ല പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു എ​ന്ന സൂ​ച​ന​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്ത് വ​രു​ന്ന​ത്.
ജി​ല്ല​യി​ല്‍ ഇ​ന്ന് 11 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ച​വ​റ വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ യു​വാ​വ് (24), ച​വ​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് (24), വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ (34), ​വാ​ള​കം അ​മ്പ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി (27), മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി യു​വാ​വ് (45), കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി​യാ​യ 65 കാ​ര​ന്‍ മൂ​ന്ന് ദി​വ​സം മു​ന്‍​പ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഒ​ന്നാം​തീ​യ​തി വീ​ട്ടി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പൊ​ലീ​സ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. സ്ര​വ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഇ​ന്ന​ലെ പോ​സി​റ്റീ​വ് ആ​യി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ചി​ത​റ സ്വ​ദേ​ശി​യാ​യ 59 കാ​ര​ന്‍, ഇ​ട​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ​യു​വാ​വ് (36), ചി​ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് (22), ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് (42), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് (32) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​വ​രി​ല്‍​ആ​റു​പേ​ർ 26ന് ​കു​വൈ​റ്റി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ഫ്‌​ളൈ​റ്റി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ​വ​രാ​ണ്. അ​വി​ടെ നി​ന്നും സ്‌​പെ​ഷ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സി​ല്‍ എ​ത്തി​ച്ച ഇ​വ​ര്‍ ഓ​ച്ചി​റ​യി​ല്‍ സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സാ​മ്പി​ള്‍ പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ​രി​ച​ര​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​രി​ൽ ഒ​രാ​ൾ ദു​ബാ​യ് ഫ്‌​ളൈ​റ്റി​ലും, ഒ​രാ ൾ ​അ​ബു​ദാ​ബി ഫ്‌​ളൈ​റ്റി​ലും യാ​ത്ര ചെ​യ്ത​വ​ര്‍ ആ​ണ്. ഒ​രാ​ൾ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​ര്‍​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും എ​ത്തി​യ​താ ണ് ​മ​റ്റൊ​രാ​ൾ.
ജി​ല്ല​യി​ൽ ഇ​പ്പോ​ൾ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത് 6429 പേ​രാ​ണ്. ഇ​വ​രി​ൽ 6367 പേ​ർ വീ​ടു​ക​ളി​ലാ​ണ്.
ഇ​ന്ന​ലെ 599 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും വി​ട്ട​യ​ച്ചു. 395 പേ​രെ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ ഏ​ഴു പേ​രെ കൂ​ടി അ​ഡ്മി​റ്റ് ചെ​യ്തു. ആ​കെ 62 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ട്.
ഇ​തു​വ​രെ 26607 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി. 4621 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 4274 ഫ​ല​ങ്ങ​ൾ വ​ന്നു. 4178 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്.
ഇ​നി 347 ഫ​ല​ങ്ങ​ൾ വ​രാ​നു​ണ്ട്. 2609 വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​ന്ന​ലെ 13726 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ഒ​ന്നാം സ​മ്പ​ർ​ക്ക​ത്തി​ൽ 1466 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 1211 പേ​രും ഉ​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.
കൊല്ലം കോർപ്പറേഷനിലെ ഒന്നുമുതൽ അഞ്ചുവരെയും ഡിവിഷമുകളിലും 54-ാം നന്പർ ഡിവിഷനിലും നിരോധനാജ്ഞ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.
ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 64 പേ​ർ​ക്കെ​തി​രെ 43 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 22 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.
മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 85പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള​യി​ൽ ത​ട്ടു​ക​ട തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് വ​ട​ക്കേ​വി​ള സ്വ​ദേ​ശി ജ​ബ്ബാ​റി​നെ​തി​രേ​യും ച​വ​റ തെ​ക്കും​ഭാ​ഗം കൊ​ന്നേ​മു​ക്കി​ൽ ഹോ​ട്ട​ലി​ൽ ആ​ളെ പ്ര​വേ​ശി​പ്പി​ച്ച് ഭ​ക്ഷ​ണം ന​ൽ​കി​യ​തി​ന് തേ​വ​ല​ക്ക​ര സ്വ​ദേ​ശി നാ​സ​റി​നെ​തി​രേ​യും ക​ല്ലു​വാ​തു​ക്ക​ൽ ന​ട​ക്ക​ൽ ഷാ​പ്പി​ൽ​മു​ക്കി​ൽ ബേ​ക്ക​റി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ചി​റ​ക്ക​ര സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​നെ​തി​രേ​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റ​യി​നി​ൽ ക​ഴി​യു​ന്ന​വ​ർ താ​മ​സ സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​യേ​ണ്ടതും ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ടതു​മാ​ണ്.
പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ മ​ട​ങ്ങി​വ​ര​വ് വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​മാ​യി ക​ല​ക്‌​ട്രേ​റ്റി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ പേ​ര്‍ ജി​ല്ല​യി​ല്‍ എ​ത്തു​മ്പോ​ള്‍ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്.
എ​ന്നാ​ല്‍ രോ​ഗി​ക​ളി​ല്‍ നി​ന്നും സ​മൂ​ഹ​ത്തി​ലേ​ക്ക് വ്യാ​പ​നം ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധ​യോ​ടെ​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ഷ് ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ സ​മൂ​ഹ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മു​ന്‍​കൈ എ​ടു​ക്ക​ണം.
കൂ​ടു​ത​ല്‍ ഗൃ​ഹ​നി​രീ​ക്ഷ​ണം ആ​വ​ശ്യ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ​മാ​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നും സാ​ധി​ക്ക​ണം. ജി​ല്ല​യാ​കെ ലോ​ക്ക് ഡൗ​ണാ​ക്കി അ​ട​ച്ചി​ടു​ക പ്രാ​യോ​ഗി​ക​മ​ല്ല. പൗ​ര​ന് ഉ​പ​ജീ​വ​ന മാ​ര്‍​ഗ​ത്തി​നു​ള്ള സൗ​ക​ര്യം അ​നു​വ​ദി​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണ്.
നി​ല​വി​ല്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ് കൊ​റോ​ണ സെ​ന്‍റ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​വു​ന്ന പ​ക്ഷം പ്ലാ​ന്‍ ബിയി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ആ​ശു​പ​ത്രി​യും കൊ​റോ​ണ ചി​കി​ത്സ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.
ജി​ല്ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് സൗ​ക​ര്യം ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ട​ന്‍ അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലാ​യി 5828 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ല്‍ എ​ത്തി​ച്ച​ത്. റേ​ഷ​ന്‍ കി​റ്റ് ഇ​ന​ത്തി​ല്‍ 879 കോ​ടി രൂ​പ​യും ചെ​ല​വ​ഴി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്നും കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എംഎ​ല്‍എ ​പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ എ​ക്‌​സ്. ഏ​ണ​സ്റ്റ്, തൃ​ദീ​പ് കു​മാ​ര്‍, എ. ​യൂ​നു​സ് കു​ഞ്ഞ്, ടി. ​കെ. സു​ല്‍​ഫി, ശ്രീ​നാ​ഥ്, താ​മ​ര​ക്കു​ളം സ​ലീം, ന​യാ​സ് മു​ഹ​മ്മ​ദ്, ത​ട​ത്തി​വി​ള രാ​ധാ​കൃ​ഷ്ണ​ന്‍, ഡി​എംഒ ​ഡോ.​ആ​ര്‍ ശ്രീ​ല​ത, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ എ ​ബി​ന്ദു, വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് നീ​ന എ​ന്‍ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.