സേ​വ്യ​റു​ടെ സം​സ്‌​കാ​രം ന​ട​ത്തി
Friday, June 5, 2020 10:42 PM IST
കൊല്ലം: കോ​വി​ഡ് രോ​ഗ​ത്തെ തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട ജി​ല്ല​യി​ലെ ആ​ദ്യ വ്യ​ക്തി​യാ​യ കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​റു​ടെ(65) സം​സ്‌​കാ​രം കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പ്ര​കാ​രം മു​ള​ങ്കാ​ട​കം ശ്മാ​ന​ത്തി​ല്‍ ന​ട​ന്നു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം പി​പിഇ ​കി​റ്റു​ക​ള്‍ ധ​രി​ച്ച വ​ള​രെ കു​റ​ച്ച് ആ​ളു​ക​ള്‍ മാ​ത്ര​മേ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​ള്ളു. അ​ന്ത്യ​ചും​ബ​നം ഉ​ള്‍​പ്പ​ടെ​യു​ള്ള ആ​ചാ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും പി​പിഇ ​കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ബ​ന്ധു​ക്ക​ള്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ് പ​രി​ശീ​ല​ന​നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് ശ​ക്തി​കു​ള​ങ്ങ​ര പിഎ​ച്ച്സി ​മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ശ​ത​മാ​നം വീ​ര്യ​മു​ള്ള ബ്ലീ​ച്ചി​ംഗ് സൊ​ല്യൂ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ഉ​പ​യോ​ഗി​ച്ച പി​പിഇ ​കി​റ്റു​ക​ള്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ന​ശി​പ്പി​ച്ചു.

നീ​ണ്ട​ക​ര തു​റ​മു​ഖ​വും അ​ട​ച്ചു

കൊ​ല്ലം: തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ണ്ട​ക​ര മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വും താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു.
കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര തു​റ​മു​ഖം ക​ഴി​ഞ്ഞ ദി​വ​സം അ​ട​ച്ചി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് നീ​ണ്ട​ക​ര​യി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ത് നി​യ​ന്ത്രി​ച്ചാ​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട​ന്ന ച​വ​റ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് നീ​ണ്ട​ക​ര​യും അ​ട​ച്ചി​ടാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നം എ​ടു​ത്ത​ത്.