പ്ര​വാ​സി​ക​ൾ​ക്ക് ഈ​ട് വാ​ങ്ങാ​തെ 10 ല​ക്ഷം വ​രെ വാ​യ്പ ന​ൽ​ക​ണ​മെ​ന്ന്
Sunday, June 7, 2020 12:39 AM IST
കൊ​ല്ലം: തൊ​ഴി​ൽ ന​ഷ്്ട​പെ​ട്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രി​കെ വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഈ​ട് വാ​ങ്ങാ​തെ 10 ല​ക്ഷം രൂ​പാ​വ​രെ സ്വ​യം തൊ​ഴി​ൽ വാ​യ്പ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്.​വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ ബാ​ങ്കു​ക​ൾ വാ​യ്പ ന​ൽ​കു​ന്ന​ത് നോ​ർ​ക്കാ​വ​ഴി അ​പേ​ക്ഷ ന​ൽ​കി ഈ​ട് വാ​ങ്ങി​യാ​ണ്. നി​ല​വി​ലു​ള്ള സ​ബ്സ്ഡി 15 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 30 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ച്ച് പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ വ​ഴി ഈ​ട് വാ​ങ്ങാ​തെ വാ​യ്പ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും ഇ​തു​പോ​ലെ മ​റ്റു മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ വ​ഴി വാ​യ്പ ന​ൽ​ക​ണ​മെ​ന്നും എ​ൻ.​എ​സ്.​വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.