കോ​യി​വി​ള തു​പ്പാ​ശേ​രി​ൽ ക​ട​വ് - അ​രി​ന​ല്ലൂ​ർ ച​രു​വി​ൽ​ക​ട​വ് റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, June 28, 2020 10:38 PM IST
ച​വ​റ: തേ​വ​ല​ക്ക​ര​യി​ലെ ഉ​ൾ​നാ​ട​ൻ തീ​ര​ദേ​ശ നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി കോ​യി​വി​ള തു​പ്പാ​ശേ​രി​ൽ ക​ട​വ് - അ​രി​ന​ല്ലൂ​ർ ച​രു​വി​ൽ​ക​ട​വ് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ന​ട​ന്നു. നാ​ല​ര കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന റോ​ഡി​നാ​യി ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് അ​നു​വ​ദി​ച്ച നാ​ല് കോ​ടി നാ​ൽ​പ്പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് നി​ർ​മ്മാ​ണം.

അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ തീ​ര​ത്തു​കൂ​ടി നി​ർ​മ്മി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന സാ​ക്ഷാ​ൽ​ക്കാ​ര​മാ​ണ് ന​ട​പ്പി​ലാ​കു​ന്ന​ത്. ജി​ല്ല​യി​ൽ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് അ​നു​വ​ദി​ച്ച ഏ​റ്റ​വും കൂ​ടി​യ തു​ക​യാ​ണി​ത്. കാ​യ​ൽ ടൂ​റി​സ​ത്തി​നും മി​ക​ച്ച സാ​ധ്യ​ത​ക​ളും വ​ഴി തു​റ​ക്കും. അ​രി​ന​ല്ലൂ​ർ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം തീ​ര​ദേ​ശ റോ​ഡി​ന്‍റെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​ഷി​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി. അ​ഷ്ട​മു​ടി കാ​യ​ൽ തീ​ര​വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ വി ​മ​ധു, മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ടി ​മ​നോ​ഹ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി പീ​റ്റ​ർ, സേ​വ്യ​ർ, ഹാ​ർ​ബ​ർ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ബി ​ടി വി ​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി ​കെ ലോ​ട്ട​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഭി​ലാ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.