മൂന്നുപേർക്ക് കൂടി കോവിഡ്: രോഗമുക്തി നേടിയവർ 21
Wednesday, July 1, 2020 10:41 PM IST
കൊല്ലം: ഇ​ന്ന​ലെ മൂന്നുപേ​ര്‍​ക്കാ​ണ് ജില്ലയിൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 348 ആ​യി. 21 പേർ രോഗമുക്തരായി. ര​ണ്ടു പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ഒ​രാ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഒ​രാ​ള്‍ സൗ​ദി​യി​ല്‍ നി​ന്നും ഒ​രാ​ള്‍ ക​സാ​ഖി​സ്ഥാ​നി​ല്‍ നി​ന്നും ഒ​രാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മാ​ണ് എ​ത്തി​യ​ത്. വെ​ളി​യം സ്വ​ദേ​ശി(65), ഉ​മ്മ​ന്നൂ​ര്‍ വി​ല​ങ്ങ​റ സ്വ​ദേ​ശി (58), കു​ണ്ട​റ സ്വ​ദേ​ശി(24) എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വെ​ളി​യം സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​സൗ​ദി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്നു കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലാ​ണ്.ഉ​മ്മ​ന്നൂ​ര്‍ വി​ല​ങ്ങ​റ സ്വ​ദേ​ശി ഭാ​ര്യ​യും എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യാ​യ മ​രു​മ​ക​ളോ​ടൊ​പ്പം ജൂ​ണ്‍ 16 ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പാ​രി​പ്പ​ള്ളി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ണ്ട​റ സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ക​സാ​ഖി​സ്ഥാ​നി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ സ്ര​വം ശേ​ഖ​രി​ച്ചു. തു​ട​ര്‍​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പ്ര​ത്യേ​കം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ​പ്പ​തി എം ​സി എ​ച്ചി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മേ​യ് 31 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​ല​വൂ​ര്‍ സ്വ​ദേ​ശി (23), ജൂ​ണ്‍ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി(45), ആ​റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച തൃ​ക്കോ​വി​ല്‍​വ​ട്ടം ആ​ലും​മൂ​ട് സ്വ​ദേ​ശി(28), 11 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​യ തൊ​ടി​യൂ​ര്‍ സ്വ​ദേ​ശി(33), ത​ഴ​വ മ​ണ​പ്പ​ള്ളി സ്വ​ദേ​ശി(20), 14ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി(31), ‍ 16 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ള​ക്ക​ട പു​ത്തൂ​ര്‍ സ്വ​ദേ​ശി(27), 17 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​യ കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം സ്വ​ദേ​ശി(51) കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി(43), ഏ​രൂ​ര്‍ സ്വ​ദേ​ശി(50), നെ​ടു​വ​ത്തൂ​ര്‍ സ്വ​ദേ​ശി(56), വെ​ളി​യം കു​ട​വ​ട്ടൂ​ര്‍ സ്വ​ദേ​ശി(23), 18 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ണ്‍​ട്രോ​തു​രു​ത്ത് പെ​രി​ങ്ങാ​ലം സ്വ​ദേ​ശി(44), ജൂ​ണ്‍ 20 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​യ​ത്തി​ല്‍ സ്വ​ദേ​ശി(25), 21 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​യ ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി(33), ച​വ​റ സൗ​ത്ത് തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി(50), 30ഉം 44ഉം വ​യ​സു​മു​ള്ള ശൂ​ര​നാ​ട് സ്വ​ദേ​ശി​ക​ള്‍, ക്ലാ​പ്പ​ന ആ​ലും​ക​ട​വ് സ്വ​ദേ​ശി(48), 23 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​യ ഇ​ള​മാ​ട് സ്വ​ദേ​ശി​നി(52), പു​ന​ലൂ​ര്‍ മു​സാ​വ​രി​കു​ന്ന് സ്വ​ദേ​ശി(65) എ​ന്നി​വ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​നും 213 പേ​ർ​ക്കെ​തി​രെ കേസെടുത്തു. മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിന് 411 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 67 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.​

കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഫോ​ട്ടോ​സ്റ്റാ​റ്റ്,സ്റ്റേ​ഷ​ന​റി സ്റ്റോ​ർ,മെ​ഡി​ക്ക​ൽ ഷോ​പ്പ്,തു​ണി​ക്ക​ട, ത​ട്ടു​ക​ട,മൊ​ബൈ​ൽ ഷോ​പ്പ്, ഇ​ര​വി​പു​ര​ത്ത് ഇ​റ​ച്ചി​ക്ക​ട, സ്റ്റേ​ഷ​ന​റി സ്റ്റോ​ർ, കൊ​റി​യ​ർ സ​ർ​വീ​സ് കി​ളി​കൊ​ല്ലൂ​രി​ൽ ഐ​സ്ക്രീം പാ​ർ​ല​ർ, ചാ​യ​ക്ക​ട, കൊ​ട്ടി​യ​ത്ത് ചാ​യ​ക്ക​ട,പൂ​ക്ക​ട ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ​ല​ച​ര​ക്ക് ക​ട,മെ​ഡി​ക്ക​ൽ ഷോ​പ്പ് എ​ന്നി​വ​യു​ടെ ഉ​ട​മ​ക​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തതായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.