വെ​ള്ള​ക്ക​രം വ​ർ​ധ​ന; സ​മ​രം ന​ട​ത്തി
Thursday, July 2, 2020 10:57 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് കാ​ല​ത്തെ അ​മി​ത വെ​ള്ള​ക്ക​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടി​യം വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യം വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഷാ​ന​വാ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​റ്റി​യു​സി ദേ​ശീ​യ സ​മി​തി അം​ഗം കെ.​ബി.​ഷ​ഹാ​ൽ, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം നാ​സ​ർ, സ​ജീ​വ് ഖാ​ൻ, നാ​സ​ർ, കൊ​ട്ടി​യം ഫ​സ​ലു​ദീ​ൻ, ഇ​നാ​ബ് കൊ​ട്ടി​യം, വി​ഷ്ണു, ച​ക്കാ​ല​യി​ൽ ബ​ഷീ​ർ, കെ​ൽ​വി​ൻ പു​ല്ലി​ച്ചി​റ, അ​ന​സ് മേ​വ​റം, ഹാ​ഷിം, ഷാ​ഫി, നാ​സ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം
നേ​താ​ക്ക​ൾ രാ​ജി​വ​ച്ചു

കൊ​ല്ലം: കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്‌​ട​റി സ​ജി​ത് കോ​ട്ട‌​വി​ള​യും കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി മെ​ന്പ​റു​മാ​യ കോ​ട്ടൂ​ർ നൗ​ഷാ​ദും കൂ​ട്ട​രും സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ച് പി.​ജെ. ജോ​സ​ഫും സി.​എ​ഫ്. തോ​മ​സും നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള അ​റി​യി​ച്ചു.