കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​ൻ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, July 8, 2020 11:28 PM IST
പു​ന​ലൂ​ർ: കാ​ണാ​താ​യ ഗൃ​ഹ​നാ​ഥ​നെ വെ​ള്ള​ത്തി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ന​രി​ക്ക​ൽ മു​ട്ട​ത്ത​റ​മൂ​ല​യി​ൽ വീ​ട്ടി​ൽ എ​ൻ. രാ​ജ​നെ (65)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തു​പ്പു​ഴ​യി​ൽ മ​ക​ളു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന രാ​ജ​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​റ​ന്മു​ള​യി​ൽ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തി​രു​വ​ല്ല പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വെ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തോ​ളി​ക്കോ​ട് പൊ​തു സ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: ജ​ല​ജ രാ​ജ​ൻ. മ​ക്ക​ൾ: ഉ​ത്ത​മ​ൻ, സു​ഭാ​ഷി​ണി. മ​രു​മ​ക്ക​ൾ: പൊ​ന്നി, സ​തീ​ഷ്.