ശാ​സ്താം​കോ​ട്ട ആ​ശു​പ​ത്രി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ പ​രി​ശോ​ധ​ന
Sunday, July 12, 2020 12:35 AM IST
ശാ​സ്താം​കോ​ട്ട: ഗ​വ​.താ​ലൂ​ക്ക് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന ചി​ട്ട​യി​ല്ലാ​തെ​യും കോ​വി​ഡ്19 പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചുമ​ല്ല ന​ട​ത്തു​ന്ന​തെ​ന്ന് ആ​ക്ഷേ​പം.
ര​ണ്ട് ദി​വ​സം മു​മ്പ് ആ​ഞ്ഞി​ലി​മൂ​ട് ച​ന്ത​യി​ലെ മ​ൽ​സ്യ വ്യാ​പാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ഇ​യ്യാ​ളി​ൽ നി​ന്ന് ഏ​റെ പേ​ർ​ക്ക് രോ​ഗം വ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 20 മു​ത​ൽ ഈ ​മാ​സം മൂന്നു വ​രെ ആ​ഞ്ഞി​ലി​മൂ​ട് ച​ന്ത​യി​ൽ എ​ത്തി​യ​വ​ർ​ക്ക് ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു.​ ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ക്ക് കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത്.

സ​മ​യ​ബ​ന്ധി​ത​മാ​യും കാ​ര്യ​ക്ഷ​മ​വു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ത്തതി​നാ​ൽ സാ​മൂ​ഹ​്യവ്യാ​പ​ന​തോ​ത് വ​ർ​ധിക്കു​വാ​ൻ ഇ​ത് ഇ​ട​യാ​ക്കും. യാ​തൊ​രു വി​ധമാ​യ സാ​മൂ​ഹ്യ അ​ക​ല​വും പാ​ലി​ക്കാ​തെ​യു​ള്ള ആ​ൾ​ക്കൂ​ട്ട​മാ​യി പ​രി​ശോ​ധ​ന മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ 300 പേ​രെ പ​രി​ശോ​ധി​ക്കു​വാ​നു​ള്ള കി​റ്റുക​ൾ മാ​ത്ര​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യി​ട്ടുള്ള​ത്. അ​തി​നാ​ൽ ബാ​ക്കി വ​ന്ന​വ​രെ തി​രി​ച്ച​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യും ആ​ക്ഷേ​പം ഉ​ണ്ട്.