യു​വ​തി​യെ ആ​ക്ര​മി​​ച്ച​വ​ർ പി​ടി​യി​ൽ
Monday, July 13, 2020 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര : സ​ഹോ​ദ​ര​ന്‍റെ മ​ക​നെ ആ​ക്ര​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​യെ ക​ഠാ​ര​കൊ​ണ്ടും ത​ട​ിക്ക​ഷ​ണം കൊ​ണ്ടും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ എ​ഴു​കോ​ൺ പോ​ലീ​സ് പി​ടി​കൂ​ടി. പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് വേ​ല​ൻ പൊ​യ്ക ബെ​ൻ​സി ഭ​വ​നം വീ​ട്ടി​ൽ നി​ന്നും മി​ഥു​ൻ ഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന ബി​ജു (43), പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് കൈ​ത​ക്കോ​ട് വേ​ല​ൻ പൊ​യ്ക മി​ഥു​ൻ ഭ​വ​നി​ൽ മ​ക്കു എ​ന്നു വി​ളി​ക്കു​ന്ന മി​ഥു​ൻ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് കൈ​ത​ക്കോ​ട് വേ​ല​ൻ പൊ​യ്ക ബെ​ൻ​സി ഭ​വ​നി​ൽ ഷൈ​നി​യേ​യും (32) സ​ഹോ​ദ​ര​നേ​യു​മാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. എ​ഴു​കോ​ൺ എ​സ്ഐ ബാ​ബു​കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി

കൊ​ല്ലം: സ്വ​ർ​ണ​ക​ട​ത്ത് വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി രാ​ജി​വ​ച്ചു അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഐ​എ​ൻ​ടി​യു​സി ഇരവിപുരത്ത് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.