കൊ​ല്ല​ത്ത് 33 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്: സ​മ്പ​ർ​ക്ക രോ​ഗ​ബാ​ധി​ത​ർ 20
Monday, July 13, 2020 10:58 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 33 പേ​രി​ൽ 20 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് പ​ക​ർ​ന്ന​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 529 ആ​യി. ഇ​ന്ന​ലെ മാ​ത്രം 13 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച വാ​ള​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ അ​ഞ്ചു​പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​ർ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ്.
ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 48 ആ​യി ഉ​യ​ർ​ന്നു.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 15 പേ​ർ​ക്കാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ഇ​തു​പോ​ലെ എ​ട്ടു പേ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടു.
ഞാ​യ​റാ​ഴ്ച അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ഈ ​പ​ട്ടി​ക​യി​ൽ 20 പേ​ർ കൂ​ടി ഉ​ൾ​പ്പെ​ട്ടു. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ആ​ലോ​ചി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ച​വ​റ, പ​ന്മ​ന തീ​ര​പ്ര​ദേ​ശ​ത്തെ ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ ആ​രം​ഭി​ച്ചു. 23 വ​രെ ഇ​ത് തു​ട​രും.
വെ​ട്ടി​ക്ക​വ​ല കാ​ക്കോ​ട് സ്വ​ദേ​ശി​യാ​യ 33 കാരനായ യു​വാ​വ്, പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് സ്വ​ദേ​ശി​യാ​യ ഏഴ് വ​യ​സു​ള​ള ബാ​ല​ൻ. ഇ​ള​മാ​ട് സ്വ​ദേ​ശി​യാ​യ 30 കാരനായ യു​വാ​വ്.
ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 72 വ​യ​സു​ള്ള സ്ത്രീ. പോ​രു​വ​ഴി ഇ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ 35 വ​യ​സു​ള​ള യു​വാ​വ്. ശാ​സ്താം​കോ​ട്ട പ​ള​ളി​ശേരി​ക്ക​ൽ സ്വ​ദേ​ശി​യാ​യ 13 വ​യ​സു​ള​ള പെ​ൺ​കു​ട്ടി. പ​ട്ടാ​ഴി സ്വ​ദേ​ശി​നി​യാ​യ 1 വ​യ​സു​ള്ള ബാ​ലി​ക. പ​ട്ടാ​ഴി പ​ന്ത​പ്ലാ​വ് സ്വ​ദേ​ശി​നി​യാ​യ 60 വ​യ​സു​ള്ള സ്ത്രീ. ച​ന്ദ​ന​ത്തോ​പ്പ് സ്വ​ദേ​ശി​യാ​യ 32 വ​യ​സു​ള​ള യു​വാ​വ്.
അ​ഞ്ച​ൽ പി​റ​വം സ്വ​ദേ​ശി​യാ​യ 50 വ​യ​സു​ള​ള പു​രു​ഷ​ൻ. ച​വ​റ സ്വ​ദേ​ശി​യാ​യ 64 വ​യ​സു​ള്ള പു​രു​ഷ​ൻ, ഇ​ട്ടി​വ സ്വ​ദേ​ശി​യാ​യ 30 വ​യ​സു​ള​ള യു​വാ​വ്. ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി​യാ​യ 54 വ​യ​സു​ള​ള സ്ത്രീ. തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി​യാ​യ 48 വ​യ​സു​ള്ള പു​രു​ഷ​ൻ. പ​ന്മ​ന വ​ടു​ത​ല സ്വ​ദേ​ശി​നി​യാ​യ 38 വ​യ​സു​ള​ള യു​വാ​വ്. പ​ന്മ​ന സ്വ​ദേ​ശി​നി​യാ​യ ആറ് വ​യ​സു​ള​ള പെ​ൺ​കു​ട്ടി. കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​നി​യാ​യ 69 വ​യ​സു​ള​ള സ്ത്രീ.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​നി​യാ​യ 44 വ​യ​സു​ള​ള സ്ത്രീ. കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​യാ​യ 16 വ​യ​സു​ള​ള ആ​ൺ​കു​ട്ടി. കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​നി​യാ​യ 43 വ​യ​സു​ള​ള സ്ത്രീ. കോ​ർ​പ്പ​റേ​ഷ​നി​ലെ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​യാ​യ 46 വ​യ​സു​ള​ള പു​രു​ഷ​ൻ .
കൊ​ല്ലം പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 17 വ​യ​സു​ള​ള യു​വ​തി. കൊ​ല്ലം പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​യാ​യ 44 വ​യ​സു​ള​ള പു​രു​ഷ​ൻ. കൊ​ല്ലം പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 40 വ​യ​സു​ള​ള സ്ത്രീ. ​
കൊ​ല്ലം പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​ള​ള പെ​ൺ​കു​ട്ടി. മ​യ്യ​നാ​ട് സ്വ​ദേ​ശി​യാ​യ 44 വ​യ​സു​ള​ള പു​രു​ഷ​ൻ. ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര 45 വ​യ​സു​ള​ള പു​രു​ഷ​ൻ. ശൂ​ര​നാ​ട് തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ 59 വ​യ​സു​ള​ള പു​രു​ഷ​ൻ. ശൂ​ര​നാ​ട് തെ​ക്കേ​മു​റി സ്വ​ദേ​ശി​യാ​യ 24 വ​യ​സു​ള​ള പു​രു​ഷ​ൻ. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യാ​യ 53 വ​യ​സു​ള​ള പു​രു​ഷ​ൻ. കോ​ർ​പ്പ​റേ​ഷ​നി​ലെ 25 വ​യ​സു​ള​ള യു​വാ​വ്. മൈ​നാ​ഗ​പ്പ​ള​ളി സ്വ​ദേ​ശി​യാ​യ 31 വ​യ​സു​ള​ള യു​വാ​വ് കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി​യാ​യ 31 വ​യ​സു​ള​ള യു​വാ​വ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.