അ​ഞ്ച​ലി​ല്‍ കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങി
Friday, July 31, 2020 10:48 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രം​ഭി​ച്ച കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ ാകേ​ന്ദ്രം മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച​ല്‍ ഈ​സ്റ്റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ അ​ടു​ത്തി​ടെ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത പു​തി​യ കെ​ട്ടി​ട​മാ​ണ് കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക. 130 കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​വി​ടെ ജോ​ലി​ക്കാ​യി എ​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് താ​മ​സി​ക്കു​ന്ന​തി​നും പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ സ്ര​വം അ​ട​ക്കം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം, ഫാ​ര്‍​മ​സി, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും, ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ പു​രു​ഷ​ന്മാ​രും എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​തെ കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ​യാ​കും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ക.

ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ൻ, അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ആ​ർ​ഡി​ഒ ശ​ശി​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷെ​മീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.