ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം
Friday, July 31, 2020 10:49 PM IST
പ​ന്മ​ന : ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​യാ​തെ പോ​യ പ​ൻ​മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​ത​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പു​തി​യ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ഗ​സ്റ്റ് 14 വ​രെ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, വി​ല്ലേ​ജാ​ഫീ​സ​ർ ന​ൽ​ക്കു​ന്ന വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​സ്തു ഇ​ല്ല​ന്നു​ള്ള വി​ല്ലേ​ജാ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, വീ​ടും വ​സ്തു​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​ൻ അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​ർ അ​ത് സം​ബ​ന്ധി​ച്ചു​ള്ള സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ സ​ഹി​തം ന​ൽ​കേ​ണ്ട​താ​ണ്.