ഏ​ഴാം​മൈ​ലി​ലെ ഗു​ണ്ടാ ആ​ക്ര​മ​ണം; ആ​റം​ഗ സം​ഘം പി​ടി​യി​ൽ
Tuesday, August 4, 2020 10:49 PM IST
ശാ​സ്താം​കോ​ട്ട: ഏ​ഴാം​മൈ​ൽ ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ൾ രാ​ത്രി​യി​ൽ പോ​രു​വ​ഴി വ​ട​ക്കേ​മു​റി വീ​ന​സ് ഭ​വ​ന​ത്തി​ൽ വീ​ന​സ് കു​മാ​റി​നെ ആ​ക്ര​മി​ച്ച ഗു​ണ്ടാ​സം​ഘം ശൂ​ര​നാ​ട് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി.
മൈ​നാ​ഗ​പ്പ​ള്ളി വേ​ങ്ങ ഒ​രി​ച്ചോ​ലി​ൽ വീ​ട്ടി​ൽ സു​ഭാ​ഷ് (21), പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് മി​ഥു​ൻ ഭ​വ​ന​ത്തി​ൽ മി​ഥു​ൻ (25), കി​ഴ​ക്കേ ക​ല്ല​ട കി​ഴ​ക്കേ​മു​റി ബി​നു ഭ​വ​ന ത്തി​ൽ ബി​നു (28), പ​വി​ത്രേ​ശ്വ​രം ചെ​റു പൊ​യ്ക മ​ധു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (24), കി​ഴ​ക്കേ ക​ല്ല​ട ദേ​വീ​കൃ​പ​യി​ൽ ജി​ഷ്ണു (24), പ​വി​ത്രേ​ശ്വ​രം ചെ​റു പൊ​യ്ക ക​ണ്ടാ ച​രു​വി​ള രാ​ജ​ൻ കു​ഞ്ഞ് (43) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലി​സ് പ​റ​യു​ന്ന​ത്:
മ​ർ​ദ​ന​ത്തി​നി​ര​യാ​യ വീ​ന​സ് കു​മാ​ർ ഓ​ടി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ ഏ​ഴാം​മൈ​ൽ ജം​ഗ്ഷ​നു സ​മീ​പം ബ്രേ​ക്ക് ഡൗ​ണാ​യി റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന ഗു​ണ്ടാ​സം​ഘം റോ​ഡി​ൽ നി​ന്നും വാ​ഹ​നം മാ​റ്റി കൊ​ടു​ക്കാ​ത്ത​തി​നാ​ൽ വീ​ന​സി​നോ​ടും ഓ​ട്ടോ​യാ​ത്രാ​ക്കാ​രാ​യ​വ​രോ​ടും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ഇ​വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഗു​ണ്ടാ​സം​ഘം കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി​വാ​ൾ കൊ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. ഈ ​സ​മ​യം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി ശൂ​ര​നാ​ട് എ​സ് ഐ ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് ജീ​പ്പ് വ​രു​ന്ന​ത് ക​ണ്ട ഗു​ണ്ടാ​സം​ഘം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു.
ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സം​ഘ​ത്തി​ലെ രാ​ജ​ൻ കു​ഞ്ഞ് എ​ന്ന പ്ര​തി ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യും ഇ​യാ​ളെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മ​റ്റു​ള്ള​വ​രെ അ​ടൂ​രി​ലു​ള​ള ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി. അ​ടൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു ക്വ​ട്ടേ​ഷ​ൻ സം​ഘം ഏ​ഴാം​മൈ​ൽ വ​ഴി വ​ന്ന​തെ​ന്നും പോ​ലീ​സി​ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.
എ​ഴു​കോ​ൺ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​യെ അ​ക്ര​മി​ച്ച കേ​സി​ലും നി​ര​വ​ധി കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണി​വ​ർ. എ​സ്ഐ​മാ​രാ​യ ഹ​രി, മ​ധു, ശി​വ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ശാ​സ്താം​കോ​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.