വ​റു​തി മാ​റ്റാ​ൻ ചാ​ക​ര തേ​ടി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ലേ​യ്ക്ക്
Tuesday, August 11, 2020 10:58 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​നുശേ​ഷം വ​റു​തി മാ​റ്റു​വാ​ൻ ചാ​ക​ര തേ​ടി ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും നാ​ളെ മു​ത​ൽ ക​ട​ലി​ൽ പോ​യി തു​ട​ങ്ങും. കോ​വി​ഡും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ര​ണം ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞി​ട്ടും ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​വ​സ്ഥ​യി​ൽ ആ​യി​രു​ന്നു. ഇ​ത് കാ​ര​ണം തീ​ര​ദേ​ശമേ​ഖ​ല ഏ​റെ പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്.

തി​ങ്ക​ളാ​ഴ്ച്ച മു​ത​ൽ ബോ​ട്ടു​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​ലാ​വ​സ്ഥ മോ​ശ​മാ​യി തു​ട​ർ​ന്നതിനാ​ൽ യാ​ന​ങ്ങ​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ വീ​ണ്ടും വി​ല​ക്ക് ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് കാ​ര​ണം ത​ൽ​ക്കാ​ലം ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ നി​ന്നും ബോ​ട്ടു​ക​ൾ​ക്കും നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നി​ന്നും വ​ള്ള​ങ്ങ​ൾ​ക്കും മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യി തി​രി​കെ ഇ​തേ രീ​തി​യി​ൽ ഹാ​ർ​ബ​റു​ക​ളി​ൽ തി​രി​കെ എ​ത്തി മ​ത്സ്യ​വി​പ​ണ​ന​വും ന​ട​ത്ത​ണം .

ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ്ര​കാ​രം ഒ​റ്റ, ഇ​ര​ട്ട ന​മ്പ​രു​ക​ൾ പ്ര​കാ​ര​മാ​യി​രി​ക്കും ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്.​ ഇ​തി​നാ​യി ഇ​ന്ന് മു​ത​ൽ യാ​ന​ങ്ങ​ൾ​ക്ക് പാ​സു​ക​ൾ ന​ൽ​കും. കോ​വി​ഡ് കാ​ര​ണം തി​ര​ക്ക് വ​ർ​ദ്ധി​ക്കാ​തി​രി​ക്കാ​നാ​ണ് ഈ ​ത​ൽ​ക്കാ​ല തീ​രു​മാ​ന​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നൊ അ​നു​ബ​ന്ധ തൊ​ഴി​ലു​ക​ൾ​ക്കൊ എ​ത്തി​യാ​ൽ ഇ​വ​ർ​ക്ക് കോ​വി​ഡ് ഇ​ല്ലാ എ​ന്ന സ​ർ​ട്ടി​ഫി​ക്കേ​റ്റ് ഉ​ണ്ടാ​ക​ണം . നി​ല​വി​ൽ ക​ണ്ടെ​യിൻമെന്‍റ് സോ​ൺ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നാ​യി യാ​ന​ങ്ങ​ൾ പോ​കാ​ൻ സാ​ധ്യ​മ​ല്ല. ക​ണ്ടെയിൻമെന്‍റ് സോ​ൺ പി​ൻ​വ​ലി​യ്ക്കു​ന്ന മു​റ​യ്ക്ക് യാ​ന​ങ്ങ​ൾ ക​ട​ലി​ലേ​യ്ക്ക് പോ​കാം.

ബോ​ട്ടു​ക​ൾ അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ ത​യ്യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. ചാ​ക​ര ല​ഭി​ക്കു​മെ​ന്ന ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​ക്കു​റി​യും മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ. ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്താ​നു​ള്ള പാ​സു​ക​ൾ​ഇ​ന്ന് ന​ൽ​കി തു​ട​ങ്ങും.എ​ന്നാ​ൽ ഇ​ന്ന് രാ​ത്രി​യോ​ടെ ബോ​ട്ടു​ക​ൾ പോ​കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന സൂ​ച​ന​യും ഉ​ണ്ട്.