വാ​ള​ക​ത്ത് വീ​ട് ക​ത്തി​ന​ശി​ച്ചു; ആ​ള​പാ​യ​മി​ല്ല
Thursday, August 13, 2020 10:42 PM IST
കൊട്ടാരക്കര: വാളകത്ത് വീട് കത്തി നശിച്ചു. ആളപായമില്ല. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, വ​സ്ത്ര​ങ്ങ​ള്‍ എ​ല്ലാം ചാ​മ്പ​ലാ​യി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. പെ​രു​മ്പ​യി​ല്‍ കാ​വ്യ​വി​ലാ​സ​ത്തി​ല്‍ ദി​നേ​ശ​ന്‍റെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. ദി​നേ​ശ​ന്‍റെ ഭാ​ര്യ വൈ​ദ്യു​തി പോ​യ​തി​നാ​ല്‍ മ​ണ്ണെ​ണ്ണ വി​ള​ക്ക് ക​ത്തി​ച്ചു വ​ച്ചശേ​ഷം ഗ്യാ​സ​ടു​പ്പി​ല്‍ ചാ​യ​ക്ക് വ​ച്ചി​ട്ട് പു​റ​ത്തേ​യ്ക്കി​റ​ങ്ങി. വി​ള​ക്ക് മ​റി​ഞ്ഞ് അ​ടു​ത്ത് വ​ച്ചി​രു​ന്ന വി​റ​കി​ല്‍ തീ ​പ​ട​ര്‍​ന്നു. ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​യെ​ങ്കി​ലും തോ​ടി​ന്‍റെ ക​ല​ങ്ങി​നു വീ​തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടു സം​ഭ​വ​സ്ഥ​ല​ത്തു എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. നാ​ട്ടു​കാ​ര്‍ ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാണ് തീ ​അ​ണ​ച്ചത്. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​കം, ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യു​ള്ള മൊ​ബൈ​ല്‍, ഫ്രി​ഡ്ജ്, ടീ​വി, കി​ട​ക്ക, വ​സ്ത്ര​ങ്ങ​ള്‍, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ള്‍ തു​ട​ങ്ങി എ​ല്ലാം ക​ത്തി ന​ശി​ച്ചു. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.