മോ​ണ്‍.​ആ​ൽ​ബ​ർ​ട്ട് പ​രി​ശ​വി​ള അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Friday, August 14, 2020 10:42 PM IST
കൊ​ല്ലം: കേ​ര​ള മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ല​ത്ത് മോ​ണ്‍.​ആ​ൽ​ബ​ർ​ട്ട് പ​രി​ശ​വി​ള​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ​സ്.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള​ത്തി​ലെ നി​സ്ഥ​ര​രാ​യ മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന് സം​ഘ​ബോ​ധ​ത്തി​ന്‍റെ ക​രു​ത്ത് പ​ക​ർ​ന്ന് ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു ഫാ​.ആ​ൽ​ബ​ർ​ട്ട് പ​രി​ശ​വി​ള​യെ​ന്ന് എ​ൻ.​എ​സ് വി​ജ​യ​ൻ പ​റ​ഞ്ഞു.
രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി തീ​ര​ദേ​ശ കാ​യ​ലോ​ര മ​ൽ​സ്യ​ബ​ന്ധ​ന വി​പ​ണ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ച്ചു സ​മ​ര​സ​ജ്ജ​രാ​ക്കി അ​വ​കാ​ശ സ​മ​ര​ങ്ങ​ൾ ന​ട​ത്തി സ​ർ​ക്കാ​രി​ൽ നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ടു​ത്ത മ​ഹ​ത് വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യു​മാ​യി​രു​ന്നു മോ​ണ്‍.​ആ​ൽ​ബ​ർ​ട്ട് പ​രി​ശ​വി​ള​യെ​ന്നും എ​ൻ.​എ​സ് വി​ജ​യ​ൻ പ​റ​ഞ്ഞു.
ജ​യിം​സ് കാ​ർ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​വ​ള്ളി കെ.​എ​സ്.​രാ​ജി​വ്, എ​ച്ച്.​രാ​ജു, ജോ​സ​ഫ് ഫെ​ഡി​ന​ന്‍റ്, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, ജോ​സ് പ്ര​ദീ​പ് പ​ട​പ്പ​ക്ക​ര, ക​ണ്ണ​നെ​ല്ലൂ​ർ ബെ​ൻ​സി​ലി, ചാ​ത്ത​ന്നൂ​ർ സു​ന്ദ​രേ​ശ​ൻ, തേ​വ​ല​ക്ക​ര ക്ലീ​റ്റ​സ്, ബി​ൻ​സി ലോ​റ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രാ​വി​ലെ പ​ട്ട​ക്ക​ട​വ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ച​ർ​ച്ചി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, ജ​യിം​സ് പ​റ​പ്പ​ള്ളി, ഡോ.​തോ​മ​സ് അ​ൽ​ഫോ​ണ്‍​സ്, ബാ​സ്റ്റ്യ​ൻ കാ​വ​ട​ത്ത് ക​ട​വി​ൽ, സു​നി​ത വ​ർ​ഗ്ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.