അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് ക​ത്തി​ക്കാ​ൻ ശ്ര​മം
Monday, September 14, 2020 10:15 PM IST
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ക്കാ​ൻ ശ്ര​മം. ത​ല​ച്ചി​റ കു​രു​മ്പ ജം​ഗ്ഷ​നി​ൽ പൂ​ന​യി​ൽ ബി​സി​ന​സു​കാ​ര​നാ​യ കാ​ര​പ്പ​ള്ളി​ൽ രാ​ജു മാ​ത്യു​വി​ന്‍റെ വീ​ടി​നു നേ​രേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
രാ​ജു മാ​ത്യു​വി​ന്‍റെ കു​ടും​ബ​വും പൂ​ന​യി​ലാ​യ​തി​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ബൊ​ലേ​റ കാ​റി​ലെ​ത്തി​യ ഒ​രു സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ത്തി​ച്ച പ​ന്തം വീ​ട്ടി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ക​യും പെ​ട്രോ​ൾ നി​റ​ച്ച ക്യാ​ൻ അ​ക​ത്തേ​ക്കെ​റി​യു​ക​യു​മു​ണ്ടാ​യി.
പ​ന്തം കാ​ർ​പോ​ർ​ച്ചി​ലും പെ​ട്രോ​ൾ ക്യാ​ൻ സി​റ്റൗ​ട്ടി​ലു​മാ​യി ര​ണ്ടി​ട​ത്തു വീ​ണ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. രാ​ത്രി ത​ന്നെ പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. സി​സി​റ്റി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ കാ​ര​ണ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.