ഉ​മ്മ​ൻ​ചാ​ണ്ടി​യെ പു​തു​പ്പ​ള്ളി​യി​ലെത്തി ആദരിച്ചു
Thursday, September 17, 2020 10:46 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​യ​മ സ​ഭ​യി​ൽ ഒ​രേ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധി​ക​രി​ച്ച് 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ​മു​ഖ്യമ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് കൊ​ല്ല​ത്തി​ന്‍റെ ആ​ദ​രം പു​തു​പ്പ​ള്ളി​യി​ൽ വ​ച്ച് ന​ൽ​കി. കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ സി.​ആ​ർ.ന​ജീ​ബ്, അ​ല​ക്സ്‌ മാ​ത്യു, റെ​ജി​മോ​ൻ വ​ർ​ഗീ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷെ​യ്ഖ് പ​രീ​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ത്ത​ടി നീ​ള​മു​ള്ള പേ​പ്പ​ർ മാ​ല ചാ​ർ​ത്തി സ്വീ​ക​ര​ണം ന​ൽ​കി.

പു​തു​പ്പ​ള്ളി വ​ലി​യ പ​ള്ളി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി രാ​വി​ലെ ഏഴിന് ആ​രം​ഭി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്ത്‌ 8.30 ഓ​ടെ അ​വ​സാ​നി​ച്ച് പ​ള്ളി​ക്ക് പു​റ​ത്തേ​ക്ക് വ​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ വ​ച്ച് ത​ന്നെ കൊ​ല്ലം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നേ​താ​ക്ക​ൾ സ്വീ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.