ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ശാ​ഖ ഉ​ദ്ഘാ​ട​നം 24-ന്
Sunday, September 20, 2020 11:37 PM IST
ചാ​ത്ത​ന്നൂ​ർ: ന​ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​റ​യി​ൽ ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം 24-ന് ​ന​ട​ത്തും. സൂ​പ്പ​ർ ഗ്രേ​ഡ് നി​ല​വാ​ര​ത്തി​ലു​ള്ള ഈ ​സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ട്ടാ​മ​ത് ശാ​ഖ​യാ​ണ് ആറ​യി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. വൈ​കുന്നേരം 4.30-ന് ​ബാ​ങ്ക് ആ​റ​യി​ൽ​ശാ​ഖാ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ എ​ൻഎ​സ്.​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.​ ശാ​ഖാ കൗ​ണ്ട​ർ വി. ​ജോ​യി എംഎ​ൽഎയും സേ​ഫ് ലോ​ക്ക​ർ പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ആ​ദ്യ വാ​യ്പാ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ജ​യ​പ്ര​കാ​ശ് നി​ർ​വ​ഹി​ക്കും.

മു​റ്റ​ത്തെ മു​ല്ല വാ​യ്പാ വി​ത​ര​ണം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​ൽ കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ഗ​ണേ​ശ് അ​റി​യി​ച്ചു.