ഒ​ടു​വി​ൽ വെ​റ്റി​ല ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി
Monday, September 21, 2020 10:28 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് കാ​ര​ണം മാ​ർ​ക്ക​റ്റി​ൽ ക​ച്ച​വ​ടം ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടു​കൂ​ടി പ്ര​ത്യേ​കി​ച്ച് വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ വി​ഷ​മി​ച്ച വെ​റ്റി​ല ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി.
ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ നേ​രി​ട്ട് ക​ർ​ഷ​ക​രെ കാ​ണു​ക​യും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു അ​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ക​ച്ച​വ​ടം ചെ​യ്യു​വാ​ൻ വേ​ണ്ടി ക​ല​യ​നാ​ട് മാ​ർ​ക്ക​റ്റി​ൽ സ്ഥ​ലം ഒ​രു​ക്കി. വെ​റ്റി​ല ക​ർ​ഷ​ക​രു​ടെ ക​ച്ച​വ​ട​ത്തി​ന് മാ​ത്ര​മാ​യി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് ഒ​രു സ്ഥ​ലം ഒ​രു​ക്കി കൊ​ടു​ക്കു​ന്ന​തി​നും അ​തു​പോ​ലെ​ത​ന്നെ വെ​റ്റി​ല​ക്ക് മാ​ന്യ​മാ​യ വി​ല ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഒ​രു സ​ഹ​ക​ര​ണ സം​ഘം വെ​റ്റി​ല ക​ർ​ഷ​ക​രു​ടെ മാ​ത്ര​മാ​യി ഉ​ണ്ടാ​കു​മെ​ന്നും അ​തി​ലൂ​ടെ അ​വ​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഏ​ക​ദേ​ശം നൂ​റോ​ളം ക​ർ​ഷ​ക​ർ ഇ​ന്ന​ലെ വി​പ​ണി​യി​ലെ​ത്തു​ക​യും പ്ര​ശ്ന​ങ്ങ​ൾ സം​സാ​രി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ ​എ ല​ത്തീ​ഫ് ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​ജി കെ ​ബാ​ബു, ക​ർ​ഷ​ക​സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.