അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും വീ​ട് വ​ച്ചു ന​ല്‍​കും: മു​ഖ്യ​മ​ന്ത്രി
Thursday, September 24, 2020 10:26 PM IST
കൊല്ലം: ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടാ​ത്ത​വ​രി​ല്‍ നി​ന്ന് വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​ലൂ​ടെ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​താ​യും ഇ​തി​ല്‍ അ​ര്‍​ഹ​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും വീ​ടു​വ​ച്ചു ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജി​ല്ല​യി​ല്‍ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം മൂ​ന്ന് കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത ഒ​രാ​ള്‍ പോ​ലും ഉ​ണ്ടാ​ക​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ലൈ​ഫ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. വീ​ട് മാ​ത്ര​മ​ല്ല ലൈ​ഫി​ലൂ​ടെ ഒ​രു പു​തി​യ ജീ​വി​തം കൂ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 29 ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. ഇ​തു​വ​ഴി 1285 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

181.22 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​ട​ത്തു​ന്ന നി​ര്‍​മാ​ണം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സം​സ്ഥാ​ന​ത്ത് 226518 കു​ടും​ബ​ങ്ങ​ള്‍ ഇ​തി​നോ​ട​കം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കാ​യു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രു​ന്നു. പി​എംഎ ​വൈ അ​ര്‍​ബ​ന്‍ റൂ​റ​ല്‍ പ​ദ്ധ​തി​ക​ളെ ലൈ​ഫു​മാ​യി സം​യോ​ജി​പ്പി​ച്ച​തി​ലൂ​ടെ ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഫ​ലം ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ചു. ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം സ്ഥാ​പ​ന​ങ്ങ​ള്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​ മ​ന്ത്രി എ ​സി മൊ​യ്തീ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

വെ​സ്റ്റ് ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ട​പു​ഴ പു​തു​ശ്ശേ​രി​മു​ക​ളി​ലെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ജെ ​മേ​ഴ്സി​കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ച്ചു. പു​തു​ശ്ശേ​രി മു​ക​ളി​ല്‍ മൂ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നാ​ലു നി​ല​ക​ളു​ള്ള കെ​ട്ടി​ടം ആ​ണ് നി​ര്‍​മി​ക്കു​ന്ന​ത് 72 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഇ​വി​ടെ വീ​ടൊ​രു​ങ്ങു​ന്ന​ത്. 9.5 4 കോ​ടി രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ച്ചെ​ല​വ്.

അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡാ​യ ത​ഴ​മേ​ല്‍ നി​ര്‍​മി​ക്കു​ന്ന ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ജെ ​ജെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ ​രാ​ജു നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഒ​രു ഏ​ക്ക​ര്‍ 54 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഭ​വ​ന സ​മു​ച്ച​യം പ​ണി​ക​ഴി​പ്പി​ക്കു​ന്ന​ത്. 8.49 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ ഏ​ഴു നി​ല​ക​ളി​ലാ​യി 63 ഭ​വ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ണ്ട​യ്ക്ക​ലി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം എം ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​നാ​ച്ഛാ​ദ​നം ചെ​യ്തു. 55 സെ​ന്‍റ് സ്ഥ​ല​ത്ത് നാ​ലു നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. 4.95 കോ​ടി രൂ​പ ഇ​തി​നാ​യി വി​നി​യോ​ഗി​ക്കും. ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ആംഗൻ​വാ​ടി, മു​തി​ര്‍​ന്ന​വ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക മു​റി, സി​ക്ക് റൂം, ​കോ​മ​ണ്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ര്‍, മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാന്‍റ്, സൗ​രോ​ര്‍​ജ സം​വി​ധാ​നം, ക​ളി സ്ഥ​ലം, ചു​റ്റു​മ​തി​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി തീ​ര്‍​ത്തും ജ​ന​സൗ​ഹൃ​ദ​മാ​യ രീ​തി​യി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യം ഉ​യ​രു​ന്ന​ത്. ലൈ​റ്റ് ഗേ​ജ് സ്റ്റീ​ല്‍ ഫ്രെ​യിം പ്രീ ​ഫാ​ബ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ആ​ണ് നി​ര്‍​മ്മാ​ണം. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.