നെ​ടു​ങ്ങോ​ലം രാമറാവു ആ​ശു​പ​ത്രി കോവി​ഡ് കെ​യ​ർ സെ​ന്‍ററാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്
Friday, September 25, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: നെ​ടു​ങ്ങോ​ലം രാ​മാ​റാ​വു ആ​ശു​പ​ത്രി​കോ​വി​ഡ് കെ​യ​ർ സെന്‍റ​ർ ആ​ക്കു​വാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്​പി ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യായ ഇ​വി​ടം പാ​വ​പെ​ട്ട​വ​രു​ടെ​യും, സാ​ധാ​ര​ണക്കാ​രന്‍റെ​യും ഏ​ക ആ​ശ്ര​യകേ​ന്ദ്രം ആ​ണ്.
എ​ന്നാ​ൽ ഈ ​നി​യോ​യ​ക മ​ണ്ഡ​ല​ത്തി​ലെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​ന്നെ കോ​വി​ഡ് ആ​ശു​പ​ത്രി ആ​ക്കി മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യും ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ട​ങ്ങ​ളൂം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് കോവി​ഡ് ചി​കി​ത്സാ​രം​ഗ​ത്ത് നേ​ടി​യി​ട്ടു​ണ്ട്.
ഭര​ണ ക​ക്ഷി​യി​ലെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളെ ഒ​ഴി​വാ​ക്കി കൊ​ണ്ട് മ​ണ്ഡ​ല​ത്തി​ലെ ഈ ​ആ​ശു​പ​ത്രി കോ​വി​ഡ് സെ​ന്‍റ​ർ ആ​ക്കാ​ൻ ഉ​ള്ള തീ​രു​മാ​നം അ​പ​ല​പ​നീ​യും ആ​ണ്. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ചി​ല​വാ​ക്കി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് സെ​ന്‍റ​ർ ആ​ക്കാ​ൻ പ​ണി​ക​ഴി​പ്പി​ച്ച് പൂ​ർ​ത്തി​ക​രി​ച്ചശേ​ഷ​വും അ​ത് ഒ​ന്നും പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ നെ​ടു​ങ്ങോ​ലം ആ​ശു​പ​ത്രി​യേ കോ​വി​ഡ് സെ​ന്‍റ​ർ ആ​ക്കു​വാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ആ​ർ​എ​സ്പി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പെ​ട്ടു.
ആ​ർഎ​സ്പി ​ദേ​ശീ​യ സ​മ​തി ജി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ വ​ഹി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി പ്ലാ​ക്കാ​ട് ടി​ങ്കു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ ജി. രാ​ജ​ൻ കു​റു​പ്, ജി. ​സു​രേ​ന്ദ്ര​ൻ, ജെ. ​കൃ​ഷ്ണ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ബി. ​ജെ പ്ര​സാ​ദ്, വി. ​തു​ള​സീ​ധ​ര​ൻ, ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.