പ​ത്ത​നാ​പു​ര​ത്ത് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ നി​ര്‍​മാ​ണ​ത്തി​ന് ഭരണാനുമതി
Friday, October 16, 2020 10:56 PM IST
പ​ത്ത​നാ​പു​രം : പ​ത്ത​നാ​പു​ര​ത്ത് പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​നി​ര്‍​മാ​ണ​ത്തി​ന് എ​ണ്‍​പ​ത്തി​യേ​ഴ​ര ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ സ്ഥ​ല​ത്താ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​നി​ര്‍​മ്മി​ക്കു​ക.

​ര​ണ്ട് ഘ​ട്ട​മാ​യാ​ണ് നി​ര്‍​മ്മാ​ണം.​ ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 68.85ല​ക്ഷ​വും ര​ണ്ടാം ഘ​ട്ട നി​ര്‍​മ്മാ​ണ​ത്തി​നാ​യി 18.70ല​ക്ഷ​ത്തി​ന്‍റേയും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.​

ക​ണ്‍​ട്രോ​ള്‍ റൂ​മി​ന് പു​റ​മേ ലൈ​ബ്ര​റി​യു​ള്‍​പ്പെ​ടെ ബ​ഹു​നി​ല മ​ന്ദി​ര​മാ​യാ​ണ് നി​ര്‍​മ്മാ​ണം.​ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ക​ണ്‍​ട്രോ​ള്‍ റൂം ​നി​ര്‍​മ്മി​ക്കാ​നു​ള്ള പ്രാ​രം​ഭ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ന്‍ ആ​രം​ഭി​ക്കും.

ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി വി​ട്ടു​ന​ൽ​കി​യ വ​സ്തു​വി​ൽ ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഉ​യ​ർ​ന്ന​തോ​ടെ ഇ​ത് ഉ​പ​യോ​ഗി​ക്കാ​തെ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​അ​ഞ്ച് വ​ര്‍​ഷം മു​ന്‍​പ് ഇ​വി​ടം പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റ് ആ​ക്കി മാ​റ്റി ഹോം ​ഗാ​ർ​ഡു​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന് ന​ല്‍​കി. ഏ​റെ നാ​ളു​ക​ളാ​യി കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഇ​ടി​ഞ്ഞു ന​ശി​ച്ച നി​ല​യി​ലാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യി​ട്ട് മാ​സ​ങ്ങ​ളാ​യി.​ ഇ​വി​ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​നി​ര്‍​മ്മി​ക്കു​മെ​ന്ന കാ​ല​ങ്ങ​ളാ​യു​ള്ള പ്ര​ഖ്യാ​പ​നം ഇ​തോ​ടെ യാ​ഥാ​ര്‍​ഥ്യമാ​കു​ക​യാ​ണ്.