വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു
Friday, October 23, 2020 12:08 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​രി​ൽ ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​യ്ക്കി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര കു​റു​മ്പാ​ലൂ​ർ സ്വ​ദേ​ശി​യും പു​ത്തൂ​ർ കാ​രി​യ്ക്ക​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്ന ശ്രീ​കു​മാ​റാ​ണ് (ബി​ജു- 42) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ന്‍റെ ഫ്ല​ക്സ്ബോ​ർ​ഡ് മാ​റ്റി​വ​യ്ക്കു​മ്പോ​ഴാ​ണ് ബോ​ർ​ഡി​ന്‍റെ ഒ​രു ഭാ​ഗം 11 കെ​വി വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​തും. നാ​ലു​പേ​ർ ഒ​ന്നി​ച്ചാ​ണ് പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​ത്. പു​ത്തൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ഞ്ജു​വാ​ണ് ശ്രീ​കു​മാ​റി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: മ​ഹാ​ല​ക്ഷ്മി, നി​ഖി​ത്ത്. കാ​രി​ക്ക​ൽ എ​ഴു​മ​ണ്ണൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (50), കു​ണ്ട​റ അം​ബി​പ്പൊ​യ്ക പ്ര​ശാ​ന്ത​ത്തി​ൽ പ്ര​സ​ന്ന​ൻ (55) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്