ശൂ​ര​നാ​ട് വ​ട​ക്ക് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളാ​യി
Thursday, November 19, 2020 10:38 PM IST
ശാസ്താംകോട്ട: ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 18 വാ​ർ​ഡു​ക​ളി​ലും എ​ൽഡിഎ​ഫ്. യുഡിഎ​ഫ്, ബിജെപി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ചി​ത്രം തെ​ളി​ഞ്ഞു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വേ​ണു വൈ​ശാ​ലി, എ​ച്ച്.​അ​ബ്ദു​ൾ ഖ​ലീ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ് യുഡി​എ​ഫി​ന്‍റേത്. ഡിവൈഎ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ശൂ​ര​നാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​പ്ര​ദീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ട്ടി​ക​യാ​ണ് എ​ൽഡിഎ​ഫ് പ്ര​ഖ്യാ​പി​ച്ച​ത്.
യു​ഡിഎ​ഫ് 18 വാ​ർ​ഡു​ക​ളി​ൽ പ​തി​നേ​ഴി​ലും കോ​ൺ​ഗ്ര​സും ഒ​രു​സീ​റ്റി​ൽ മു​സ്ലിം​ലീ​ഗു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ആ​ർഎ​സ്പിക്കും ​കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) ഗ്രൂ​പ്പി​നും സീ​റ്റി​ല്ല. എ​ൽ​ഡിഎ​ഫ് 18-ൽ ​ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളി​ൽ സിപിഎ​മ്മും ഏ​ഴ് സീ​റ്റു​ക​ളി​ൽ സിപിഐയും മ​ത്സ​രി​ക്കും. ഒ​രു സീ​റ്റ് ആ​ർഎ​സ്പി.(​എ​ൽ) നും ​ഒ​രു സീ​റ്റ് എ​ൽഡിഎ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കും ന​ൽ​കി. എ​ന്നാ​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം.) ​ന് സീ​റ്റി​ല്ല. ബിജെപി18 വാ​ർ​ഡു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.