കേ​ര​ള​കോ​ൺ​ഗ്ര​സ്‌ (ബി )​ സ്ഥാ​നാ​ർ​ഥിക​ളെ പ്ര​ഖ്യ​ാപി​ച്ചു
Thursday, November 19, 2020 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര:​ മു​ൻ​സി​പ്പാ​ലി​റ്റി അ​ട​ക്കം വി​വി​ധ പ​ഞ്ചാ​യ​ത്ത്‌ ക​ളി​ൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ക​ളെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ എട്ട് സീ​റ്റ്, ഉ​മ്മ​ന്നു​ർ 5 സീ​റ്റ്‌, മൈ​ലം 2, നെ​ടു​വ​ത്തൂ​ർ 2 എ​ന്നി​ങ്ങ​നെ യും, ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വെ​ട്ടി​ക്ക​വ​ല, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ 3 തു​ട​ങ്ങി ജി​ല്ല യി​ൽ 50 സീ​റ്റ്‌ ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
കു​ള​ക്ക​ട പ​ഞ്ചാ​യ​ത്ത്‌​ൽ എ​ൽഡി​എ​ഫ് ധാ​ര​ണയ്ക്ക് ​ശ്ര​മം ന​ട​ത്തു​ക ആ​ണെ​ന്നും പൂ​വ​റ്റൂ​ർ സു​രേ​ന്ദ്ര​ൻ എ​ൽഡിഎ​ഫ്. പി​ന്തു​ണയോ​ട് മ​ത്സ​രി​ച്ചാ​ൽ ന​ട​പ​ടി പാ​ർ​ട്ടി നേ​തൃ​ത്വം എ​ടു​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സിഡന്‍റ് ഷാ​ജു അ​റി​യി​ച്ചു. കു​ള​ക്ക​ട യി​ൽ ധാ​ര​ണ ആ​കാ​ത്ത പ​ക്ഷം എ​ല്ലാ വാ​ർ​ഡ്‌​ക​ളി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥിക​ൾ ഉ​ദ​യ​സൂ​ര്യ​ൻ ചി​ഹ്നത്തി​ൽ മ​ത്സ​രി​ക്കു​ം.