മേ​വ​റം ചീ​ഞ്ഞു​നാ​റു​ന്നു; നടപടിയില്ല
Friday, November 20, 2020 10:46 PM IST
കൊ​ട്ടി​യം : ഇ​ട​വേ​ള​യ്ക്കു ശേ​ഷം മേ​വ​റം ചീ​ഞ്ഞു നാ​റു​ന്നു. മേ​വ​റം ജം​ഗ്ഷ​ന​ടു​ത്ത് ബൈ​പാ​സ് ക​വ​ല​യി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വീ​ണ്ടും മാ​ലി​ന്യം ത​ള്ളി തു​ട​ങ്ങി​യ​ത്. ചീ​ഞ്ഞ​ഴു​കി​യ മാം​സ​വ​ശി​ഷ്ട ങ്ങ​ളു​ടെ ദു​ർ​ഗ​ന്ധം കാ​ര​ണം മൂ​ക്ക് പൊ​ത്താ​തെ മേ​വ​റം ക​ട​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​യി.
കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം ഏ​റെ​നാ​ളാ​യി ഇ​വി​ടെ മാ​ലി​ന്യം ഇ​ല്ലാ​യി​രു​ന്നു. എന്നാൽ വീ​ണ്ടും ബൈ​പ്പാ​സ് റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം മാ​ലി​ന്യം നി​റ​ഞ്ഞു. ഇ​വ ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വ് നാ​യ്ക്ക​ളും പ​രു​ന്തും നാ​ട്ടു​കാ​ർ​ക്ക് ഭീഷണി​യാ​യി മാ​റി​യി​ട്ടും കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. വ​ട​ക്കെ​വി​ള സോ​ണ​ൽ പ​രി​ധി​യി​ലു​ള്ള ഇ​വി​ടെ മാ​ലി​ന്യം ത​ള്ളാ​തി​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന​ടു​ത്ത് റോ​ഡ​രി​കി​ൽ പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത്‌ അ​റ​വു​ശാ​ല​യി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​വും ത​ള്ളു​ന്ന​ത് പ​തി​വാ​ണ്.