അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ന്നു
Saturday, November 21, 2020 11:12 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ചാ​ര​ണ​ത്തി​ന് ചൂ​ടേ​റു​ന്നു. ദ​ശാ​ബ്ദ​ങ്ങ​ളാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭ​ര​ണ​ത്തി​ന്‍ കീ​ഴി​ല്‍, അ​തും മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഭ​ര​ണം. അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​തു കു​ത്ത​ക ത​ക​ര്‍​ക്കാ​ന്‍ ഇ​ക്കു​റി ക​ച്ച​കെ​ട്ടി യു​ഡി​എ​ഫും, ത​ങ്ങ​ളു​ടെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ട​ക്കം ക​രു​ത്ത് തെ​ളി​യി​ച്ചു ഇ​ട​തു വ​ല​തു കോ​ട്ട​ക​ളി​ല്‍ വി​ള്ള​ല്‍ ഉ​ണ്ടാ​ക്കി ശ​ക്തി തെ​ളി​യി​ക്കാ​ന്‍ എ​ന്‍​ഡി​എ​യും രം​ഗ​ത്ത് ഇ​റ​ങ്ങി​യ​തോ​ടെ അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ക്കു​റി ന​ട​ക്കു​ക ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​കും. നി​ല​വി​ല്‍ 15 ഡി​വി​ഷ​നു​ക​ക​ളു​ള്ള അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ 13 ഡി​വി​ഷ​നു​ക​ളും ഇ​ട​തു​മു​ന്ന​ണി​യാ​ണ് വി​ജ​യി​ച്ച​ത്. ര​ണ്ടി​ട​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളും വി​ജ​യി​ച്ചി​രു​ന്നു.

മൂ​ന്നു​മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം പൂ​ര്‍​ത്തി​യാ​ക്കി പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യി​ല്‍ സി​പി​എം 8, സി​പി​ഐ 6, അ​ടു​ത്തി​ടെ മു​ന്ന​ണി​യി​ല്‍ എ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​നു ഒ​രു ഡി​വി​ഷ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം.
തെ​ന്മ​ല ഡി​വി​ഷ​നി​ല്‍ ആ​കും മാ​ണി വി​ഭാ​ഗം സ്ഥാ​നാ​ര്‍​ഥി മ​ത്സ​രി​ക്കു​ക. യു​ഡി​എ​ഫി​ല്‍ ആ​ക​ട്ടെ 15 ഡി​വി​ഷ​നു​ക​ളി​ല്‍ 14 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും, ഒ​രി​ട​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

മാ​ത്ര ഡി​വി​ഷ​നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ 14 ഇ​ട​ത്ത് ബി​ജെ​പി​യും ഒ​രി​ട​ത്ത് ബി​ഡി​ജെ​എ​സു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​ഞ്ച​ല്‍ ബ്ലോക്ക് പഞ്ചായത്ത് ഡി​വി​ഷ​നി​ല്‍ ആ​ണ് ഇ​ക്കു​റി ബി​ഡി​ജെ​എ​സ് മ​ത്സ​രി​ക്കു​ന്ന​ത്.