പ്രചാരണങ്ങളിൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ മറക്കുന്നു
Tuesday, November 24, 2020 10:20 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.​ രോ​ഗ വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും വി​ധം ആ​ളെ കൂ​ട്ടു​ന്ന​തി​ലും ശ​ക്തി തെ​ളി​യി​ക്കു​കു​ന്ന​തി​ലും എ​ല്ലാ മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം ആണ്. രോ​ഗം പ​ട​ർ​ന്നാ​ലെ​ന്ത്, മ​രി​ച്ചാ​ചാ​ലെ​ന്ത് വി​ജ​യ​വും ആ​ഘോ​ഷ​വും മാ​ത്ര​മാ​ണ് ല​ക്ഷ്യം
തെര​ഞ്ഞെ​ടു​പ്പ് രം​ഗം കൊ​ടുമ്പി​രി​ക്കൊ​ള്ളു​മ്പോ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം.​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ച്ചി​ട്ടു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഒ​രി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ക​ണ്ടെയി​​മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലും ഇ​താ​ണ് സ്ഥി​തി.
വീ​ടു​ക​യ​റു​ന്ന​തി​ൽ നാ​ലു പേ​രി​ല​ധി​ക​മാ​ക​രു​തെ​ന്നും 20 തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ളും ഉ​ണ്ടാ​ക​രു​തെ​ന്നുമാ​ണ് നി​ഷ്ക​ർ​ഷ.​ എ​ന്നാ​ൽ വാ​ർ​ഡു​ത​ല​ങ്ങ​ളി​ൽ പോ​ലും ഓ​രോ മു​ന്ന​ണി​യു​ടെ​യും 50 തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് - മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു വ​രി​ക​യാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. ഇ​ത്ത​രം ക​ൺ​വെ​ൻ​ഷ​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്ന​ത് മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​ണ്.​ ഇ​വ​രാ​രും ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ക​വ​രു​ന്ന രോ​ഗ​ത്തെ​ക്കു​റി​ച്ചോ അ​തി​നെ​തി​രാ​യി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന നി​ർ​ദേശം പോ​ലും ന​ൽ​കാ​റി​ല്ല. മു​ന്ന​ണി സ്ഥാ​നാ​ർ​ഥിക​ളെ​ല്ലാം വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ നാ​മ​നി​ർ​ദേശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത് അ​നു​യാ​യി വൃ​ന്ദ​ങ്ങ​ളു​ടെ ആ​ൾ​ക്കൂ​ട്ട​വു​മാ​യി​രു​ന്നു.​ തു​ട​ർ​ന്നു വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം ഈ ​ആ​ൾ​ക്കൂ​ട്ടം ഒ​പ്പ​മു​ണ്ട് താ​നും.
ആ​ൾ​ക്കൂ​കൂ​ട്ട പ​രി​പാ​ടി​ക​ൾ ത​ട​യു​ന്ന​തി​ൽ നി​ല​വി​ൽ പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണ്. ഭ​രി​ക്കു​ന്ന​വ​ർ കാ​ട്ടു​ന്ന നി​യ​മ ലം​ഘ​ന​വും ഒ​പ്പം പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രു​ടെ നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ് ഇ​വ​ർ.​ ഇ​പ്പോ​ൾ റ​വ​ന്യൂ- ആ​രോ​ഗ്യ വ​കു​പ്പും നി​ർ​ജീ​വം. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധിച്ചു വ​രി​ക​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത കു​റ​ഞ്ഞ​തോ​ടെ ഭൂ​രി​പ​ക്ഷം പേ​രും വീ​ട്ടു ചി​കി​ൽ​സ​യി​ലാ​ണ്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന പ​രി​ച​ര​ണ​മോ ജാ​ഗ്ര​ത​യോ രോ​ഗി​ക്കും കു​ടും​ബ​ത്തി​നും ഇ​പ്പോ​ൾ ല​ഭ്യ​മ​ല്ല.
ജാ​ഗ്ര​ത മ​റ​ന്ന ഓ​ണ​ക്കാ​ലം രോ​ഗവ​ർ​ധ​ന​ക്കി​ട​യാ​ക്കി. സാ​മൂ​ഹി​ക ബാ​ധ്യത നി​ർ​വഹി​ക്കാ​ത്ത ഈ ​തെര​ഞ്ഞെ​ടു​പ്പു കാ​ലം ഒ​രു ദു​ര​ന്ത​ത്തി​ലേ​ക്കാ​​ണ് വ​ഴി​തു​റ​ക്കു​ക.