കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം
Tuesday, December 1, 2020 10:25 PM IST
ചാ​ത്തി​നാം​കു​ളം

ക​ഴി​ഞ്ഞ ത​വ​ണ ഇ​വി​ടെ എ​സ്ഡി​പി​ഐ​യാ​ണ് ഏ​ഴ് വോ​ട്ടി​ന് വി​ജ​യി​ച്ച​ത്. സി​പി​എ​മ്മി​ലെ ബി​ന്ദു​ക​ല​യാ​ണ് എ​ൽ‌​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ഇ​വ​രു​ടെ ഭ​ർ‌​ത്താ​വ് ജി.​രാ​ജേ​ന്ദ്ര​ൻ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്.
ആ​ർ​എ​സ്പി​യു​ടെ പ്ര​വ​ർ​ത്ത​ക​യാ​യ എ​സ്.​ഗ്രീ​ഷ്മ​യെ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര രം​ഗ​ത്തി ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. ക​ന്നി​യ​ങ്ക​മാ​ണ്. പ്രീ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്സും ഫാ​ഷ​ൻ ടെ​ക്നോ​ള​ജി പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി.
ബി​ജെ​പി​യി​ലെ സ​നി​യെ​യാ​ണ് എ​ൻ​ഡി​എ ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്കും ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. ന​ഗ​ര​ത്തി​ലെ സാം ​ഓ​പ്റ്റി​ക്ക​ൽ​സി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ക​രീ​പ്പു​ഴ വെ​സ്റ്റ്

എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ സി​പി​എ​മ്മി​ലെ എ​സ്.​ശ്രീ​ല​ത​യാ​ണ് ഇ​ട​തു സ്ഥാ​നാ​ർ​ഥി. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി​യാ​ണ്. കു​ടും​ബ​ശ്രീ എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യം.
ഫോ​ർ​വേ​ർ‌​ഡ് ബ്ലോ​ക്ക് കൊ​ല്ലം വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ലി​ജി അ​ജി​ത്താ​ണ് യു​ഡി​എ​ഫി​ന്‍റെ മ​ത്സ​രാ​ർ​ഥി. അ​ഗ്രി​ഗാ​മി മ​ഹി​ളാ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം. ഫാ​ർ​മ​സി​സ്റ്റാ​യ ഇ​വ​ർ​ക്കും ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.
മ​ഹി​ളാ മോ​ർ​ച്ച മു​ള​ങ്കാ​ട​കം ഏ​രി​യാ പ്ര​സി​ഡ​ന്‍റും മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​യു​മാ​യ സം​ഗീ​ത ബി​നു​വി​നെ​യാ​ണ് ബി​ജെ​പി​ക്കു​വേ​ണ്ടി എ​ൻ​ഡി​എ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ക​ന്നി​യ​ങ്ക​മാ​ണ്.

തെ​ക്കേ​വി​ള

ഇ​ട​തു​മു​ന്ന​ണി​യു​ടെ കൈ​വ​ശ​മു​ള്ള ഡി​വി​ഷ​നാ​ണ്. ഡി​വൈ​എ​ഫ്ഐ കൊ​ല്ലം ഈ​സ്റ്റ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ടി.​പി.​അ​ഭി​മ​ന്യു​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​സ്എ​ഫ്ഐ​യു​ടെ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം.​സ​ഞ്ജീ​വ് കു​മാ​റാ​ണ് യു​ഡി​എ​ഫ് സാ​ര​ഥി. കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് യൂ​ണി​യ​ന്‍റെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. കെ​എ​സ് യു​വി​ലും യൂ​ത്ത് കോ​ൺ​ഗ്ര​സി​ലും ഭാ​ര​വാ​ഹി​ത്വം ഉ​ണ്ടാ​യി​രു​ന്നു.
ബി​ജെ​പി ഇ​ര​വി​പു​രം ഏ​രി​യാ ക​മ്മി​റ്റി അം​ഗം സു​ജി​ത്ത് ച​ന്ദ്ര​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. എ​സ്എ​ൻ​ഡി​പി യോ​ഗം യൂ​ത്ത് മൂ​വ്മെ​ന്‍റ് ഇ​ര​വി​പു​രം ശാ​ഖാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ആ​ർ​എ​സ്എ​സ് ശാ​ഖാ പ്ര​മു​ഖാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജി.​ജ​യ​പ്ര​കാ​ശാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​രം​ഗ​ത്ത് ര​ണ്ടാ​മൂ​ഴ​മാ​ണ്.
സി​പി​ഐ കൊ​ല്ലം സി​റ്റി ക​മ്മി​റ്റി അം​ഗം സ​ജീ​വ് സോ​മ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ഐ​വൈ​എ​ഫി​ന്‍റെ കൊ​ല്ലം സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മു​ൻ കൗ​ൺ​സി​ല​റും സി​പി​ഐ നേ​താ​വു​മാ​യ എ​സ്.​പി.​സോ​മ​ന്‍റെ മ​ക​നാ​ണ്.
ബി​ജെ​പി മു​ണ്ട​യ്ക്ക​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ഭി​ഷേ​കാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. യു​വ മോ​ർ​ച്ച​യു​ടെ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ദി​ന​പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റു​മാ​ണ്.

ആ​ക്കോ​ലി​ൽ

സി​പി​എ​മ്മി​ലെ മാ​യാ എ​സ്.​ബാ​ബു​വാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ഈ ​ഡി​വി​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി. കു​ടും​ബ​ശ്രീ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ജീ​വ പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ ഇ​വ​രു​ടെ ആ​ദ്യ​മ​ത്സ​ര​മാ​ണ്.
ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യാ​യ എ​സ്.​മി​നി​യെ​യാ​ണ് കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ യു​ഡി​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞ​ടു​പ്പി​ൽ ആ​ദ്യം. നേ​ര​ത്തേ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
മ​ഹി​ളാ​മോ​ർ​ച്ച വാ​ള​ത്തും​ഗ​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​സ്.​ഷൈ​ഖ​യാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.