സ്കൂ​ൾ ക​ലോ​ത്സ​വം
Thursday, December 3, 2020 10:31 PM IST
തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2020 ക​ലോ​ത്സ​വ​വും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി സാ​ജ​ൻ കെ. ​വ​ർ​ഗീ​സി​ന് ആ​ദ​ര​വും ഇ​ന്നു രാ​വി​ലെ 11നു ​സ്കൂ​ളി​ൽ ന​ട​ക്കും. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ബ്ലെ​സി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ല്ല അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ത്ത​നം​തി​ട്ട ഡി​ഡി​ഇ പി.​കെ. ഹ​രി​ദാ​സ്, തി​രു​വ​ല്ല ഡി​ഇ​ഒ പി.​ആ​ർ. പ്ര​സീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ. റെ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ജ​യ മാ​ത്യൂ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ജ്ഞാ​ത മൃ​ത​ദേ​ഹം

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ലെ പു​ളി​ക്കീ​ഴ് ക​ട​വി​ന് സ​മീ​പ​ത്തു നി​ന്നും അ​ജ്ഞാ​ത​നാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ളി​ക്കീ​ഴ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
ക​ട​വി​ന് സ​മീ​പ​ത്തെ വ​ള്ളി​പ്പ​ട​ർ​പ്പി​നോ​ടു ചേ​ർ​ന്ന് മ​ല​ർ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പ​രി​സ​ര​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ളി​ക്കീ​ഴ് പോ​ലീ​സെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.