ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി​യി​ല്ല, ഉ​ണ്ണി പ്ലാ​ച്ചേ​രി പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​ച്ചു
Thursday, January 14, 2021 9:59 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ ്പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ണ്ണി പ്ലാ​ച്ചേ​രി കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ രാ​ജി​വ​ച്ചു. പ​ത്ത​നം​തി​ട്ട ഡി​സി​സി മെം​ബ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​ഗ​ണ​ന നേ​രി​ട്ട​താ​ണ് ഉ​ണ്ണി​യു​ടെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പ​റ​യു​ന്നു. ആ​ദ്യ ടേ​മി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തി​നു താ​ൻ അ​ർ​ഹ​നാ​യി​രു​ന്നി​ട്ടും ചി​ല നേ​താ​ക്ക​ൾ മ​നഃ​പൂ​ർ​വം അ​വ​ഗ​ണി​ച്ചെ​ന്ന് ഉ​ണ്ണി കു​റ്റ​പ്പെ​ടു​ത്തി.

ബി​ജെ​പി ധ​ര്‍​ണ ന​ട​ത്തി

മൈ​ല​പ്ര: മൈ​ല​പ്ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ കു​മ്പ​ഴ​യി​ലേ​ക്ക് മാ​റ്റു​ക​യും തു​ട​ര്‍​ന്ന് ഇ​ട​പാ​ടു​കാ​രെ മ​റ്റു ബ്രാ​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ബാ​ങ്കി​ന് മു​മ്പി​ല്‍ ധ​ര്‍​ണ​യും പ്ര​തി​ഷേ​ധ​വും ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍. ദീ​ലി​പ​ന്‍, കെ.​എ​സ്.​പ്ര​താ​പ​ന്‍, സാ​ജ​ന്‍ പു​തി​യ​ത്, ബി.​അ​ഭി​ലാ​ഷ്, പു​ഷ്പ​ല​ത രാ​ധാ​കൃ​ഷ്ണ​ന്‍, സ​ന്ധ്യാ മ​നോ​ജ്, ജ​യ​ച​ന്ദ്ര​ന്‍, തോ​മ​സ്‌​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.