എ​സ്ഡി​പി​ഐ​യ്ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​നം
Friday, January 15, 2021 10:39 PM IST
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ വി​ദ്യാ​ഭ്യാ​സ, ക​ലാ​കാ​യി​ക സ്ഥി​രം സ​മി​തി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം എ​സ്ഡി​പി​ഐ​യ്ക്കു ല​ഭി​ച്ചു.

എ​സ്ഡി​പി​ഐ​യി​ലെ എ​സ്. ഷെ​മീ​റാ​ണ് അ​ധ്യ​ക്ഷ​ൻ. സ്ഥി​രം സ​മി​തി​യി​ലെ അ​ഞ്ചം​ഗ​ങ്ങ​ളി​ൽ മൂ​ന്നു​പേ​രും എ​സ്ഡി​പി​ഐ​ക്കാ​രാ​യി​രു​ന്നു. അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​ൻ സി​പി​എ​മ്മും സ​ഹാ​യി​ച്ചു​വെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സ​മി​തി​യി​ൽ യു​ഡി​എ​ഫി​നും എ​ൽ​ഡി​എ​ഫി​നും ഓ​രോ അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ഷീ​ല, ഷൈ​ല​ജ എ​ന്നി​വ​രാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ മ​റ്റ് എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ൾ. അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് എ​ൽ​ഡി​എ​ഫി​ലെ ശോ​ഭ കെ. ​മാ​ത്യു​വും യു​ഡി​എ​ഫി​ലെ ആ​ൻ​സി​തോ​മ​സും മ​ൽ​സ​രി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ഓ​രോ വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.