മാരാമണ്‍: ഫെബ്രുവരി 14 മുതൽ 21 വരെ നടക്കുന്ന മാരാമണ്‍ കണ്‍വൻഷന്റെ പന്തൽ കാൽനാട്ട് കർമം മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു
പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റവ. ജോർജ് ഏബ്രഹാം, സഞ്ചാര സെക്രട്ടറി റവ. സാമുവേൽ സന്തോഷം, ലേഖക സെക്രട്ടറി സി.വി. വർഗീസ്, ട്രഷറാർ അനിൽ മാരാമണ്‍, സഭാ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്തഗം അനീഷ് കുന്നപ്പുഴ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാലി ലാലു, സാറാമ്മാ ഷാജൻ, ജിജി ചെറിയാൻ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ഗ്രാമ പഞ്ചായത്തഗങ്ങളായ ബിജിലി പി. ഈശോ, സാലി ഫിലിപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോണി സ്ക്കറിയ, ജിബു തോമസ്, റവ. അലക്സ് കെ. ചാക്കോ, പി.കെ. കുരുവിള, കെ.കെ. റോയ്സണ്‍, ഷീബാ തോമസ്, ജോസ് പി. വയക്കൽ, ഡോ. ജോർജ് മാത്യു, തോമസ് ദാനിയേൽ, റവ. തോമസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.