മ​രം​മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, January 16, 2021 10:30 PM IST
തി​രു​വ​ല്ല: മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ശി​ഖ​രം വീ​ണ് നി​ലം പ​തി​ച്ച തെ​ങ്ങി​ന​ട​യി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. റാ​ന്നി മ​ന്ദ​മ​രു​തി കാ​ക്കാ​രി​ക്ക​ൽ വീ​ട്ടി​ൽ സ​ന്തോ​ഷാ (45) ണ് ​മ​രി​ച്ച​ത്. തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​യി​രു​ന്നു സം​ഭ​വം.

മ​രം മു​റി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ മ​ര​ത്തി​ന്‍റെ ശി​ഖ​രം സ​മീ​പ​ത്താ​യി ചു​വ​ട് ദ്ര​വി​ച്ച തെ​ങ്ങി​ന് മു​ക​ളി​ൽ വീ​ണു. തു​ട​ർ​ന്ന് തെ​ങ്ങ് നി​ലം പ​തി​ച്ചു. മ​റി​ഞ്ഞു വീ​ണ തെ​ങ്ങി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ സ​ന്തോ​ഷ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: മോ​ള​മ്മ. മ​ക്ക​ൾ : സ​നീ​ഷ്, സ​നു​ഷ .