മ​ല​യോ​ര ക​ർ​ഷ​ക​രെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്
Saturday, January 16, 2021 10:41 PM IST
ചു​ങ്ക​പ്പാ​റ: കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു മ​ല്ലി​ട്ടു ക​ഴി​യു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രെ ബ​ജ​റ്റ് അ​വ​ഗ​ണി​ച്ച​താ​യി ആ​ക്ഷേ​പം. കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യാ​നും ഇ​വ​മൂ​ലം ദു​രി​തം നേ​രി​ടു​ന്ന ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കി​ട​ങ്ങു​ക​ൾ, സൗ​രോ​ർ​ജ വേ​ലി​ക​ൾ അ​ട​ക്കം കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്ക് മൃ​ഗ​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യി​ല്ല. ബാ​ങ്ക് അ​ട​ക്കം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് വാ​യ്പ എ​ടു​ത്ത് അ​മി​ത​വി​ല​യ്ക്ക് വ​ള​വും കൂ​ലി​യും ന​ൽ​കി കൃ​ഷി ചെ​യ്യ​ന്ന ക​ർ​ഷ​ക​രു​ടെ പു​ര​യി​ട​ങ്ങ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും കു​ര​ങ്ങു​ക​ളും ധാ​രാ​ള​മാ​യി എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന അ​വ​സ്ഥ നാ​ൾ​ക്കു​നാ​ൾ കൂ​ടി വ​രി​ക​യാ​ണ്. കാ​ട്ടു​പ​ന്നി​യെ ന​ശി​പ്പി​ക്കാ​ൻ വ​നം​വ​കു​പ്പി​നും ക​ഴി​യി​ല്ല. ഇ​വ​യു​ടെ ശ​ല്യം ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പു​റ​ത്തു​വ​രു​ന്ന ഉ​ത്ത​ര​വു​ക​ൾ പ​ല​തും പ്രാ​യോ​ഗി​ക​വു​മ​ല്ല.
കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന ക​ർ​ഷ​ക​രാ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
കൃ​ഷി​ഭൂ​മി​ക്ക് സം​ര​ക്ഷ​ണം, കൃ​ഷി നാ​ശ​ത്തി​ന് ന്യാ​യ​മാ​യ ന​ഷ്ട പ​രി​ഹാ​രം, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അ​ട​ക്കം ഏ​ർ​പ്പെ​ടു​ത്തു​ക​യും വ​ന​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തു​ക​യും വേ​ണ​മെ​ന്ന് കോ​ട്ടാ​ങ്ങ​ൽ വി​കാ​സ് വൊ​ള​ണ്ടി​യ​ർ വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ.​കോ​ട്ട​യ മ​ണ്ണി​ൽ, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, റോ​യി കെ. ​തോ​മ​സ്, ഉ​മ്മ​ർ ഖാ​ൻ, രാ​ജ​ൻ, കെ. ​റ്റി. യോ​ഹ​ന്നാ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.