പത്തനംതിട്ട: ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്തല പ്രോജക്ട് ക്ലീനിക്കുകള്ക്കു തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു.
ഹരിതകേരളം മിഷന്റെ ചലഞ്ച് 2021 ആക്ഷന്‍ പ്ലാന്‍, ഹരിതകര്മസന പ്രവര്‍ത്തനങ്ങള്‍, ശുചിത്വമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പയിനുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് ക്ലീനിക് സംഘടിപ്പിച്ചത്.
ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ബ്ലോക്ക്തല ക്ലീനിക്കില്‍ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹരിതകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രാജേഷ്, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും ഹരിതകര്‍മ സേനയ്ക്ക് ആവശ്യമായ പദ്ധതികളുടെയും ശുചിത്വമാലിന്യ സംസ്കരണ പദ്ധതികളുടെയും അവതരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോണ്സണ് വിളവിനാല്‍, ഉഷാകുമാരി, മേഴ്സി മാത്യു, മിനി സോമരാജന്, വൈസ് പ്രസിഡന്റുമാരായ സ്മിത സുരേഷ്, പി.എം ജോണ്സണ്, മിനി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആതിര ജയന്, വി.ജി ശ്രീവിദ്യ, സാലു ലാലു പുന്നയ്ക്കാട്, കെ.ആര് അനീഷ, സെക്രട്ടറി സി.പി രാജേഷ്കുമാര്‍, അംബീരാജ് പത്മനാഭന്, ക്ലീന്‍ കേരള കമ്പനി മാനേജര്‍ ദിലീപ്കുമാര് എന്നിവര്‍ പങ്കെടുത്തു.