കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം
Sunday, January 17, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ഭാ​ര​ത​ത്തി​ന്‍റെ 72-ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്തു​ന്ന​തി​ന് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്സ് പി. ​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. പ​ര​മാ​വ​ധി നൂ​റു പേ​രെ​യാ​ണ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക. 10 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളേ​യും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ​യും പ​ങ്കെ​ടു​പ്പി​ക്കി​ല്ല.
രാ​വി​ലെ ഒ​ന്പ​തി​ന് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും. പോ​ലീ​സ് (3), എ​ക്സൈ​സ് (1), ഫോ​റ​സ്റ്റ് (1), എ​ന്‍​സി​സി(1) എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും. പ​രേ​ഡ് റി​ഹേ​ഴ്‌​സ​ല്‍ 23 ന് ​രാ​വി​ലെ എ​ട്ടി​നും 24 ന് ​രാ​വി​ലെ 7.30 മു​ത​ലും ന​ട​ക്കും. പോ​ലീ​സ് സം​ഘം ദേ​ശീ​യ ഗാ​നാ​ലാ​പ​നം ന​ട​ത്തും.
ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​റു​ക​ള്‍, മാ​സ്‌​കു​ക​ള്‍, ക​വാ​ട​ത്തി​ല്‍ തെ​ര്‍​മ്മ​ല്‍ സ്‌​ക്രീ​നിം​ഗ് എ​ന്നി​വ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം) ഒ​രു​ക്കും. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം സ​ല്യൂ​ട്ടിം​ഗ് ബേ​സ്, പ​വ​ലി​യ​ന്‍ എ​ന്നി​വ നി​ര്‍​മി​ക്കും. വൈ​ദ്യു​തി ക്ര​മീ​ക​ര​ണം, സൗ​ണ്ട് സി​സ്റ്റം, ജ​ന​റേ​റ്റ​ര്‍ എ​ന്നി​വ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം ഒ​രു​ക്കും. സ്റ്റേ​ഡി​യം വൃ​ത്തി​യാ​ക്ക​ല്‍, സ്റ്റേ​ഡി​യ​ത്തി​ന് പ്ര​ത്യേ​ക പ്ര​വേ​ശ​ന ക​വാ​ടം, പു​റ​ത്തേ​ക്കു​ള്ള ക​വാ​ടം, സ​ല്യൂ​ട്ടിം​ഗ് ബേ​സ്, ഇ​രി​പ്പി​ട​ങ്ങ​ള്‍ അ​ണു​വി​മു​ക്ത പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​വ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഒ​രു​ക്കും. കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ല്‍​ദാ​ര്‍ ഏ​കോ​പ​നം നി​ര്‍​വ​ഹി​ക്കും.
റാ​ന്നി ഡി​എ​ഫ്ഒ കെ.​സു​നി​ല്‍, കോ​ന്നി ഡി​എ​ഫ്ഒ എ​സ്. ശ​ശീ​ന്ദ്ര​കു​മാ​ര്‍, ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍ കെ. ​ഓ​മ​ന​ക്കു​ട്ട​ന്‍ വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.