ശ​രം​കു​ത്തി​യി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത് ഇ​ന്ന്
Sunday, January 17, 2021 10:37 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ളി​ക​പ്പു​റം മ​ണി​മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും അ​യ്യ​പ്പ​സ​ന്നി​ധി​യി​ലേ​ക്കു​ള്ള എ​ഴു​ന്ന​ള്ള​ത്തു​ക​ള്‍ ഇ​ന്ന്് സ​മാ​പി​ക്കും. ശ​രം​കു​ത്തി​യി​ലേ​ക്കാ​ണ് ഇ​ന്ന​ത്തെ എ​ഴു​ന്ന​ള്ള​ത്ത്. അ​ത്താ​ഴ​പൂ​ജ​യ്ക്കു​ശേ​ഷം മാ​ളി​ക​പ്പു​റ​ത്ത് നി​ന്നും എ​ഴു​ന്ന​ള്ള​ത്ത് പു​റ​പ്പെ​ടും. നാ​ളെ രാ​ത്രി ഹ​രി​വ​രാ​സ​നം പാ​ടി തി​രു​ന​ട​യ​ട​ച്ച​തി​ന് ശേ​ഷ​മാ​ണ് മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി. എ​ഴു​ന്ന​ള്ള​ത്ത്, നാ​യാ​ട്ട് വി​ളി, ക​ള​മെ​ഴു​ത്ത്, ക​ള​മെ​ഴു​ത്ത്പാ​ട്ട്, ഗു​രു​തി എ​ന്നി​വ​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ട​ങ്ങു​ക​ള്‍. മ​ക​ര​സം​ക്ര​മ ദി​വ​സം മു​ത​ല്‍ അ​ഞ്ച് ദി​വ​സം മാ​ളി​ക​പ്പു​റ​ത്തെ മ​ണി​മ​ണ്ഡ​പ​ത്തി​ല്‍ ക​ള​മെ​ഴു​തും. നാ​ളെ രാ​ത്രി​വ​രെ അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. 20നു ​രാ​വി​ലെ​യാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്.