കാ​ട്ടു​പ​ന്നി ശ​ല്യം: നാ​ര​ങ്ങാ​ന​ത്ത് ജ​ന​കീ​യ ക​ർ​ഷ​ക​ സ​മി​തി​യു​ടെ മാ​ർ​ച്ച് ‌‌
Tuesday, January 19, 2021 10:30 PM IST
നാ​ര​ങ്ങാ​നം: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ നാ​ര​ങ്ങാ​ന​ത്ത് ക​ർ​ഷ​ക​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​ർ​ഷ​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ക​ർ​ഷ​ക​ര​ക്ഷാ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.‌
കാ​ട്ടു​പ​ന്നി​ക​ളെ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ലേ​ക്ക് ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​താ​ണ്. ഇ​ത​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് മാ​ർ​ച്ചും നി​വേ​ദ​ന സ​മ​ർ​പ്പ​ണ​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌