512 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, 1166 പേ​ർ​ക്കു രോ​ഗ​മു​ക്തി ‌
Tuesday, January 19, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 512 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1166 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ‌
പു​തു​താ​യി കോ​വി​ഡ് പോ​സി​റ്റീ​വാ​യ 496 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 35 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 54 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.06 ശ​ത​മാ​ന​മാ​ണ്.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 38689 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 33776 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.‌
5539 പേ​ർ നി​ല​വി​ൽ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് 3878 പേ​രാ​ണ്. 4916 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 20173 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 5116 സ്ര​വ സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 3136 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ‌

‌നാ​ലു മ​ര​ണം​കൂ​ടി ‌

‌കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 1) കോ​ട്ട​ങ്ങ​ൽ സ്വ​ദേ​ശി (57), കു​റ്റൂ​ർ സ്വ​ദേ​ശി (35), ച​ന്ദ​ന​പ്പ​ള്ളി സ്വ​ദേ​ശി (35), നെ​ടു​ന്പ്രം സ്വ​ദേ​ശി (83) എ​ന്നി​വ​രാ​ണി മ​രി​ച്ച​ത്. കോ​ട്ടാ​ങ്ങ​ൽ സ്വ​ദേ​ശി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ മ​ര​ണ​കാ​ര​ണ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. മ​റ്റു​ള്ള​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​വേ​യാ​ണ മ​ര​ണം. തു​ട​ർ​ന്നു ന​ട​ന്ന പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‌