താ​ത്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ എം​പ്ലോ​യ്മെ​ന്‍റി​ൽ നി​ന്ന് മാ​ത്രം ‌‌
Tuesday, January 19, 2021 10:35 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ വ​കു​പ്പി​ലെ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്ചേ​ഞ്ച് മു​ഖാ​ന്തരം മാ​ത്രം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് എ​ല്ലാ വ​കു​പ്പു​മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് എം​പ്ലോ​യ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.‌
ഏ​തെ​ങ്കി​ലും വ​കു​പ്പി​ലോ ഓ​ഫീ​സി​ലോ അ​ന​ധി​കൃത നി​യ​മ​നം ന​ട​ന്ന​താ​യി പ​രാ​തി കി​ട്ടി​യാ​ൽ ച​ട്ട​ങ്ങ​ൾ​ക്കും സ​ർ​ക്കു​ല​റു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ‌
എം​പ്ലോ​യ്മെ​ന്‍റ് എ​ക്ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി അ​ന​ധി​കൃ​ത നി​യ​മ​നം ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് എം​പ്ലോ​യ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ‌
ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി കേ​സ് തീ​ർ​പ്പാ​ക്കി.‌ 1959 ലെ ​ക​മ്പ​ൽ​സ​റി നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഓ​ഫ് വേ​ക്ക​ൻ​സീ​സ് ആ​ക്ട് പ്ര​കാ​രം എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഒ​ഴി​വു​ക​ൾ എം​പ്ലോ​യ്മെ​ന്‍റ് എ​ക്ചേ​ഞ്ചു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2004 ഒ​ക്ടോ​ബ​ർ 25 ന് ​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​രം ഇ​തി​ന് വി​പ​രീ​ത​മാ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രെ പി​രി​ച്ചു​വി​ടും. 2016 ഡി​സം​ബ​ർ 26 ന് ​ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​സാ​ദ് വാ​ക​യാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ‌