സു​ഗ​ത​കു​മാ​രി​യെ അ​നു​സ്മ​രി​ച്ച് ക​ന​ക​ക്കു​ന്ന് മ​ല​യി​ൽ തൈ​ക​ൾ ന​ടും ‌
Tuesday, January 19, 2021 10:35 PM IST
‌ആ​റ​ന്മു​ള: അ​ന്ത​രി​ച്ച ക​വ​യ​ത്രി സു​ഗ​ത​കു​മാ​രി​യു​ടെ 87-ാം പി​റ​ന്നാ​ല്‍ ദി​ന​മാ​യ 22 ന് ​ക​വി​യു​ടെ സ​ര്‍​ഗ​സാ​ന്നി​ധ്യം അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇ​ട​മാ​യ ആ​റ​ന്മു​ള​യി​ല്‍ ത​ണ​ല്‍​മ​ര തൈ​ക​ള്‍ ന​ട്ട് അ​നു​സ്മ​ര​ണം ന​ട​ത്തും. ആ​റ​ന്മു​ള​യി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ ഭൂ​പ്ര​ദേ​ശ​മാ​യ ക​ന​ക​കു​ന്ന് മ​ല​യി​ലാ​ണ് 22 ന് ​രാ​വി​ലെ പ​ത്തി​നു ഞാ​വ​ല്‍ തൈ ​ന​ട്ട് ക​വി​യെ അ​നു​സ്മ​രി​ക്കു​ന്ന​ത്. ‌
അ​ട്ട​പ്പാ​ടി, സൈ​ല​ന്‍റ് വാ​ലി, കൂ​ടം​കു​ളം, പേ​രൂ​ര്‍​ക​ട മാ​ന​സി​കാ​രോ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​റ​ന്മു​ള​യ്‌​ക്കൊ​പ്പം ത​ണ​ല്‍​മ​ര തൈ​ക​ള്‍ ന​ട്ട് ക​വ​യ​ത്രി​യു​ടെ ഓ​ര്‍​മ​ക​ള്‍ പു​തു​ക്കു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​ഭ​യ​ഗ്രാ​മ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.കെ.ശൈ​ല​ജ വൃ​ക്ഷ​തൈ ന​ട്ടു​കൊ​ണ്ട് പ​രി​പാ​ടി​യു​ടെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ആ​റ​ന്മു​ള​യി​ല്‍ സു​ഗ​ത​കു​മാ​രി​യെ സ്‌​നേ​ഹി​ക്കു​ന്ന പ​രി​സ്ഥി​തി സാം​സ്‌​കാ​രി​ക സാ​ഹി​ത്യപ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്നേ​ദി​വ​സം ഒ​ത്തു​കൂ​ടു​മെ​ന്ന് സം​ഘാ​ട​കസ​മി​തി ക​ൺ​വീ​ന​ർ പി.​പി.ച​ന്ദ്ര​ശേ​ഖ​ര​ന്‍നാ​യ​ര്‍അ​റി​യി​ച്ചു. ‌

ഔ​ദ്യോ​ഗി​ക ഭാ​ഷ യോ​ഗം 28ന് ‌

‌​പ​ത്ത​നം​തി​ട്ട: ഔ​ദ്യോ​ഗി​ക ഭാ​ഷ ജി​ല്ലാ ഏ​കോ​പ​ന സ​മി​തി യോ​ഗം 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30ന് ​ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ ചേ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. ‌